Quantcast

ജോൺസൺ ആൻഡ് ജോൺസൺ കമ്പനിയുടെ വിലക്ക് റദ്ദാക്കി ബോംബെ ഹൈക്കോടതി; ബേബി പൗഡർ നിർമ്മിക്കാനും വിൽക്കാനും അനുമതി

പരിശോധനാ ഫലം ഒരിക്കൽ പ്രതികൂലമായിപ്പോയതുകൊണ്ട് കാലാകാലത്തേക്ക് ഒരു കമ്പനിയുടെ ലൈസൻസ് റദ്ദാക്കുന്ന നടപടി ശരിയല്ലെന്ന് കോടതി

MediaOne Logo

Web Desk

  • Published:

    11 Jan 2023 12:41 PM GMT

Bombay HC, Johnson & Johnson,baby powder,  Johnson & Johnson Rescinds Ban
X

ജോൺസൺ ആൻഡ് ജോൺസൺ ബേബി പൗഡർ വിലക്ക് നീക്കി

മുംബൈ: ബേബി പൗഡർ ഉൽപന്നങ്ങൾ നിർമ്മിക്കാനും വിൽക്കാനും ജോൺസൺ ആൻഡ് ജോൺസൺ കമ്പനിക്ക് അനുമതി നൽകി ബോംബെ ഹൈക്കോടതി. കമ്പനിയുടെ ലൈസൻസ് റദ്ദാക്കിക്കൊണ്ട് മഹാരാഷ്ട്ര സർക്കാർ പുറപ്പെടുവിച്ച രണ്ട് ഉത്തരവുകൾ ബോംബെ ഹൈക്കോടതി റദ്ദാക്കി.

2022 സെപ്തംബർ 15നാണ് മഹാരാഷ്ട്ര സർക്കാർ കമ്പനിയുടെ ലൈസൻസ് റദ്ദാക്കിയത്. സംസ്ഥാന സർക്കാരിന്റെ വിലക്ക് ചോദ്യം ചെയ്തുകൊണ്ട് കമ്പനി സമർപ്പിച്ച ഹരജിയിലാണ് ബെഞ്ചിന്റെ ഉത്തരവ്. ജസ്റ്റിസുമാരായ ഗൗതം പട്ടേൽ, എസ് ജി ഡിഗെ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഉത്തരവിട്ടത്.

2018ലാണ് ലബോറട്ടറി പരിശോധനത്തിനായി സാമ്പിളുകള്‍ പിടിച്ചെടുത്തത്. തുടര്‍ന്ന് നാല് വര്‍ഷത്തോളമായി ബേബി പൗഡര്‍ ഉത്പാദനം നിര്‍ത്തിവച്ചിരിക്കുകയായിരുന്നു. പൗഡറിൽ പിഎച്ച് അനുവദനീയമായ അളവിൽ നിന്ന് കൂടുതൽ കണ്ടെത്തിയിരുന്നു.

എന്നാല്‍ പരിശോധന നടത്താന്‍ വൈകിയതിന് ഫുഡ് ആന്‍റ് സേഫ്റ്റി വിഭാഗത്തിനും കോടതി രൂക്ഷമായി വിമര്‍ശിച്ചു. ഒരിക്കൽ പരിശോധനാ ഫലം പ്രതികൂലമായിപ്പോയതുകൊണ്ട് കാലാകാലത്തേക്ക് ഒരു കമ്പനിയുടെ ലൈസൻസ് റദ്ദാക്കുന്ന നടപടി ശരിയല്ലെന്നും ഇത് ഉത്പാദനമേഖലെയയും വ്യവസായത്തെയും സമ്പദ്ഘടനയെയുമെല്ലാം മോശമായി ബാധിക്കുമെന്നും കോടതി വ്യക്തമാക്കി.

ബേബി പൗഡർ വീണ്ടും ലബോറട്ടറി പരിശോധനയ്ക്ക് അയക്കാനും കോടതി ഉത്തരവിട്ടു.ഇതിന്റെ ഫലം വന്ന ശേഷം കമ്പനിക്ക് ഉത്പാദനം തുടങ്ങുന്നതിനുള്ള അനുമതി ഔദ്യോഗികമായി നൽകും.

TAGS :

Next Story