Quantcast

കോവിഡ്; വ്യാജമായി സഹായം കൈപറ്റിയോ? പിടിവീഴും

സുപ്രീം കോടതി നിർദേശത്തെ തുടർന്നാണ് നടപടി

MediaOne Logo

Web Desk

  • Published:

    24 March 2022 11:42 AM GMT

കോവിഡ്; വ്യാജമായി സഹായം കൈപറ്റിയോ? പിടിവീഴും
X

കോവിഡ് മരണത്തിനുള്ള നഷ്ടപരിഹാരത്തിനായി വ്യാജമായി അപേക്ഷ നൽകുകയോ സഹായം കൈപ്പറ്റുകയോ ചെയ്തിട്ടുണ്ടോയെന്ന് അന്വേഷിക്കാൻ കേന്ദ്ര സർക്കാരിന് സുപ്രീം കോടതി അനുമതി നൽകി. കേരളം, മഹാരാഷ്ട്ര, ഗുജറാത്ത്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലെ അപേക്ഷകളിൽ കേന്ദ്ര സർക്കാരിന് പരിശോധന നടത്താമെന്ന് ജസ്റ്റിസുമാരായ എംആർ ഷായും ബിവി നാഗരത്നയും നിർദേശിച്ചു.

ഈ നാലു സംസ്ഥാനങ്ങളിലും രേഖപ്പെടുത്തിയ മരണ സംഖ്യയും നഷ്ടപരിഹാരത്തിനുള്ള അപേക്ഷയും തമ്മിൽ അന്തരമുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് കോടതി നടപടി. അപേക്ഷ നൽകി അറുപതു ദിവസത്തിനകം അർഹരായവർക്കു നഷ്ടപരിഹാരത്തുക നൽകണം.

അൻപതിനായിരം രൂപയാണ് കോവിഡ് മൂലം മരിച്ചവരുടെ കുടംബത്തിന് സർക്കാർ നഷ്ടപരിഹാരം നൽകുന്നത്. സുപ്രീം കോടതി നിർദേശത്തെ തുടർന്നാണ് നടപടി.

TAGS :

Next Story