Quantcast

കോവിഡ് മൂന്നാം തരംഗം; അതിതീവ്ര വൈറസ് ബാധയെങ്കില്‍ കനത്ത നാശം വിതയ്ക്കുമെന്ന് പഠനം

വൈറസിന്‍റെ തീവ്രത കുറവാണെങ്കില്‍ ചെറിയ അലയൊലികളായി കടന്നുപോകുമെന്നും പഠനം പറയുന്നു.

MediaOne Logo

Web Desk

  • Updated:

    2021-07-03 11:12:40.0

Published:

3 July 2021 11:10 AM GMT

കോവിഡ് മൂന്നാം തരംഗം; അതിതീവ്ര വൈറസ് ബാധയെങ്കില്‍ കനത്ത നാശം വിതയ്ക്കുമെന്ന് പഠനം
X

അതിതീവ്ര വൈറസാണ് പടർന്നുപിടിക്കുന്നതെങ്കിൽ കോവിഡിന്‍റെ ഒന്നാം തരംഗത്തിന്​ സമാനമായിരിക്കും മൂന്നാം തരംഗമെന്ന് പഠനം. വൈറസിന്‍റെ തീവ്രത കുറവാണെങ്കില്‍ ചെറിയ അലയൊലികളായി കടന്നുപോകുമെന്നും പഠനത്തില്‍ പറയുന്നു.

കേന്ദ്രസർക്കാറിനു കീഴിൽ ശാസ്​ത്ര സാ​​​ങ്കേതിക വകുപ്പ്​ രൂ​പീകരിച്ച വിദഗ്ധ പാനല്‍, 'സൂത്ര' എന്ന ഗണിതശാസ്ത്ര സമീപനത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പഠനത്തിലാണ് വിലയിരുത്തല്‍. കോവിഡ്​ വ്യാപനത്തെക്കുറിച്ച്​ ഗണിതശാസ്​ത്രത്തി​ന്‍റെ സഹായത്തോടെ വിലയിരുത്തുകയാണ് മൂന്നംഗ പാനലി​ന്‍റെ​ ലക്ഷ്യം. ഐ.ഐ.ടി കാണ്‍പൂരിലെ എം. അഗർവാൾ, ഐ.ഐ.ടി ഹൈദരാബാദിലെ എം. കനിത്​കാർ, എം. വിദ്യാസാഗർ എന്നിവരാണ് സമിതി അംഗങ്ങൾ.

ആർജിത പ്രതിരോധ ശേഷി നഷ്​ടപ്പെടൽ, വാക്​സിനേഷനിലൂടെ ആർജിച്ചെടുത്ത പ്രതിരോധ ശക്തി എന്നിവ കണക്കാക്കിയാണ് മൂന്നാംതരംഗത്തിന്‍റെ പ്രവചനം. പുതിയ വൈറസുകൾ പടർന്നുപിടിക്കാനുള്ള സാധ്യതയും അതി​ന്‍റെ വ്യാപനശേഷിയും വിദഗ്ധ സമിതി കണക്കാക്കിയിരുന്നു.

രണ്ടാം തരംഗം നേരിട്ടതോടെ ആളുകളുടെ ജീവിത ശൈലിയിലും മാനദണ്ഡങ്ങൾ പാലിക്കുന്നതിലും വന്ന മാറ്റങ്ങളും പരിശോധനയ്ക്കെടുത്തതായി പ്രഫസർ എം. അഗർവാൾ പറഞ്ഞു. അതേസമയം, ആഗസ്​റ്റ്​ അവസാനമോ സെപ്​റ്റംബർ ആദ്യമോ രണ്ടാം തരംഗം ഏറ്റവും താഴ്​ന്ന നിലയിലെത്തുമെന്നാണ് അനുമാനമെന്നും അദ്ദേഹം വ്യക്തമാക്കി.

TAGS :

Next Story