18 വയസിനു മുകളിൽ പ്രായമുള്ളവർക്കുള്ള ബൂസ്റ്റർ ഡോസ് വാക്‌സിൻ ഇന്നുമുതൽ; പൊതുജനങ്ങൾ പണം നൽകണം
സ്വകാര്യ വാക്‌സിൻ കേന്ദ്രങ്ങൾ വഴി ബൂസ്റ്റർ ഡോസ് വിതരണം ആരംഭിക്കുന്നതിന് മുന്നോടിയായി കമ്പനികൾ വാക്‌സിനുകളുടെ വില കുറച്ചിട്ടുണ്ട്
ന്യൂഡൽഹി: 18 വയസിനു മുകളിൽ പ്രായമുള്ളവർക്കുള്ള ബൂസ്റ്റർ ഡോസ് വാക്‌സിൻ ഇന്നുമുതൽ. രണ്ടാം ഡോസ് വാക്‌സിനേഷൻ പൂർത്തിയാക്കി 90 ദിവസം പൂർത്തിയാക്കിയവർക്കാണ് ബൂസ്റ്റർ ഡോസ് വാക്‌സിന് അർഹതയുള്ളത്. ബൂസ്റ്റർ ഡോസ് വാക്സിനായി പ്രത്യേക രജിസ്‌ട്രേഷൻ ആവശ്യമില്ലെന്ന് കേന്ദ്ര ആരോഗ്യ വകുപ്പ് സെക്രട്ടറി രാജേഷ് ഭൂഷൺ ഇന്നലെ ചേർന്ന സംസ്ഥാന ആരോഗ്യ വകുപ്പ് സെക്രട്ടറിമാരുടെ യോഗത്തിൽ വ്യക്തമാക്കിയിരുന്നു.
സ്വകാര്യ വാക്‌സിൻ കേന്ദ്രങ്ങൾ വഴി ബൂസ്റ്റർ ഡോസ് വിതരണം ആരംഭിക്കുന്നതിന് മുന്നോടിയായി കമ്പനികൾ വാക്‌സിനുകളുടെ വില കുറച്ചിട്ടുണ്ട്. 60 വയസിനു മുകളിൽ പ്രായമുള്ളവർക്കും കോവിഡ് മുൻനിര പോരാളികൾക്കും ബൂസ്റ്റർ ഡോസ് വാക്‌സിൻ സ്വീകരിക്കുന്നത് നേരത്തെയുള്ള സർക്കാർ കേന്ദ്രങ്ങളിൽ തുടരാമെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.
കോവിഡ് പ്രതിരോധത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് കടക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം. മറ്റു ചില രാജ്യങ്ങളിൽ വീണ്ടും കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തിലാണ് ബൂസ്റ്റർ ഡോസ് എല്ലാ മുതിർന്നവർക്കും നൽകാൻ തീരുമാനമുണ്ടായിരിക്കുന്നത്. ചില വിദേശ രാജ്യങ്ങളിൽ യാത്ര ചെയ്യാൻ കോവിഡ് വാക്‌സിൻ ബൂസ്റ്റർ ഡോസെടുക്കേണ്ടത് അനിവാര്യവുമാണ്.
Covid Booster dose vaccine will be available to all citizens of the country above the age of 18 from today.
Adjust Story Font
16