'അടുത്ത 40 ദിവസം നിർണായകം'; രാജ്യത്ത് കോവിഡ് കേസുകൾ വർധിക്കാൻ സാധ്യതയെന്ന് കേന്ദ്രം
കേന്ദ്ര ആരോഗ്യ മന്ത്രി നാളെ വിമാനത്താവളങ്ങൾ സന്ദർശിച്ച് കാര്യങ്ങൾ വിലയിരുത്തും
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് കേസുകൾ വർധിക്കാൻ സാധ്യതയെന്ന് സർക്കാർ വൃത്തങ്ങൾ. അടുത്ത 40 ദിവസം നിർണായകമാണെന്നും കേന്ദ്ര അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ 39 പേർക്ക് കഴിഞ്ഞ ദിവസം കോവിഡ് സ്ഥീരികരിച്ചിരുന്നു. കേന്ദ്ര ആരോഗ്യ മന്ത്രി നാളെ വിമാനത്താവളങ്ങൾ സന്ദർശിച്ച് കാര്യങ്ങൾ വിലയിരുത്തും.
കഴിഞ്ഞ 24 മണിക്കൂറിനിടെ 188 പുതിയ കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. ഒരൊറ്റ മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലായെന്നത് ഇതിനിടെ ആശ്വാസകരമാണ്. 3468 സജീവ കോവിഡ് കേസുകളാണ് ഇതുവരെ കേന്ദ്ര ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചിരിക്കുന്നത്. 530696 പേരാണ് ഇക്കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചത്. 1,34,995 കോവിഡ് ടെസ്റ്റുകളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് നടത്തിയത്. 220.07 കോടി കോവിഡ് വാക്സിനുകള്‍ രാജ്യത്ത് വാക്സിനേഷന്‍ ഡ്രൈവിലൂടെ പൂര്‍ത്തീകരിക്കാന്‍ സാധിച്ചു. കഴിഞ്ഞ 24 മണിക്കൂറില്‍ 90,529 വാക്സിന്‍ ഡോസുകള്‍ നല്‍കിയതായും കേന്ദ്രം അറിയിച്ചു.
Adjust Story Font
16