കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സംസ്ഥാനങ്ങള്‍ അരലക്ഷം രൂപ വീതം നല്‍കണം: കേന്ദ്ര സര്‍ക്കാര്‍
രേഖകള്‍ സമര്‍പ്പിച്ച് 30 ദിവസത്തിനുള്ളില്‍ സഹായധനം കുടുബങ്ങള്‍ക്ക് കൈമാറണമെന്ന് കേന്ദ്രം അറിയിച്ചു.
കോവിഡ് ബാധിച്ചു മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാറുകള്‍ 50000 രൂപ വീതം നല്‍കണമെന്ന് കേന്ദ്ര സര്‍ക്കാര്‍. സുപ്രീം കോടതിയെ കേന്ദ്രം ഇക്കാര്യം അറിയിച്ചു. സംസ്ഥാന സര്‍ക്കാറുകളുടെ ദുരിതാശ്വാസ നിധിയില്‍ നിന്നാണ് തുക നല്‍കേണ്ടത്. 4.45. ലക്ഷം പേരാണ് രാജ്യത്ത് ഇത് വരെ കോവിഡ് ബാധിച്ച് മരിച്ചത്.
കോവിഡ് ബാധിച്ച് മരിച്ചവരോ, കോവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ മരിച്ചവരോ ആയവരുടെ കുടുംബങ്ങള്‍ക്കാണ് സഹായം ലഭിക്കുക. കോവിഡാണ് മരണകാരണമെന്ന് തെളിയിക്കുന്ന രേഖ മരണപ്പെട്ടവരുടെ കുടുംബം ഹാജരാക്കണം. ജില്ലാ ദുരന്തനിവാരണ അതോറിറ്റി രേഖകള്‍ പരിശോധിച്ച് ഉറപ്പ് വരുത്തണം. രേഖകള്‍ സമര്‍പ്പിച്ച് 30 ദിവസത്തിനുള്ളില്‍ സഹായധനം കുടുബങ്ങള്‍ക്ക് കൈമാറണമെന്ന് സര്‍ക്കാര്‍ അറിയിച്ചു.
Next Story
Adjust Story Font
16