Quantcast

60 പേർക്ക് കോവിഡ്; മുംബൈയിലെത്തിയ കപ്പലിലെ 1400 യാത്രികർക്കും പരിശോധന

ബുധനാഴ്ച രാവിലെ ഒമ്പത് മണിയോടെ മാത്രമാണ് റിസൾട്ട് ലഭിക്കുക

MediaOne Logo

Web Desk

  • Published:

    4 Jan 2022 4:08 PM GMT

60 പേർക്ക് കോവിഡ്; മുംബൈയിലെത്തിയ കപ്പലിലെ 1400 യാത്രികർക്കും പരിശോധന
X

ഗോവയിൽ നിന്ന് മുംബൈയിലെത്തിയ കോർഡിലിയ ക്രൂയിസ്ഷിപ്പിലെ 60 പേർക്ക് കോവിഡ് കണ്ടെത്തിയ സാഹചര്യത്തിൽ 1400 യാത്രികരെയും പരിശോധിക്കും. ആറു രോഗികൾ ഗോവയിൽ തന്നെ ഇറങ്ങിയിരുന്നു. ബാക്കിയുള്ളവർ സൗത്ത് മുംബൈയിലെ ബല്ലാർഡ് പീറിലെ ടെർമിനലിൽ എത്തുകയായിരുന്നു. ഇവർക്ക് ആവശ്യമായ സൗകര്യങ്ങൾ ഏർപ്പെടുത്തിയതായി ബ്രിഹാൻ മുംബൈ മുനിസിപ്പൽ കോർപറേഷൻ (ബിഎംസി) അറിയിച്ചിരുന്നു.

കോവിഡ് ബാധിതർക്ക് ആംബുലൻസ് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ടെന്നും സ്വന്തം ചെലവിൽ ക്വാറൻൈറയ്ൻ കഴിയണമെന്നും ബിഎംസി അധികൃതർ പറഞ്ഞു. മറ്റുള്ള യാത്രികർക്ക് ആർടിപിസിആർ പരിശോധനയ്ക്ക് ശേഷം മാത്രമാണ് കപ്പലിൽ നിന്നിറങ്ങാനാവുക. ബുധനാഴ്ച രാവിലെ ഒമ്പത് മണിയോടെ മാത്രമാണ് റിസൾട്ട് ലഭിക്കുക. നെഗറ്റീവ് ഫലം ലഭിക്കുന്നവർക്ക് പുറത്തുപോകാനാകും. പക്ഷേ, അവർ വീടുകളിൽ ക്വാറൻൈറയ്‌നിൽ കഴിയണം. പോസിറ്റീവായവർക്കൊന്നും രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നില്ലെന്നും വാട്ടർവേയ്‌സ് ലെയ്‌സർ ടൂറിസം പ്രൈവറ്റ് ലിമിറ്റഡ് പ്രസിഡൻറും സിഇഒയുമായ ജുർഗാൻ ബൈലോം പറഞ്ഞു.

Covid found about 60 people aboard the Cordelia cruise ship from Goa to Mumbai and will check 1400 passengers.

TAGS :
Next Story