Quantcast

കോവിഡ് വ്യാപനം: വിമാന സർവീസുകളിൽ നിയന്ത്രണം ഏർപ്പെടുത്തണമെന്ന് പ്രതിപക്ഷം

രാജ്യത്തെ കോവിഡ് സാഹചര്യം ചർച്ച ചെയ്യാന്‍ കേന്ദ്ര ആരോഗ്യമന്ത്രി വിളിച്ച യോഗം ഇന്ന്

MediaOne Logo

Web Desk

  • Updated:

    2022-12-21 05:15:53.0

Published:

21 Dec 2022 5:11 AM GMT

കോവിഡ് വ്യാപനം: വിമാന സർവീസുകളിൽ നിയന്ത്രണം ഏർപ്പെടുത്തണമെന്ന് പ്രതിപക്ഷം
X

ന്യൂഡൽഹി: ചൈന ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ കോവിഡ് രോഗികളുടെ എണ്ണം ഉയരുന്ന സാഹചര്യത്തിൽ വിമാനസർവീസുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തണമെന്ന് പ്രതിപക്ഷ എം.പിമാർ. രോഗബാധ ഉയർന്ന രാജ്യങ്ങളിൽ നിന്നുള്ള വിമാന സർവീസുകൾക്കെല്ലാം നിയന്ത്രണം ഏർപ്പെടുത്തണമെന്നാണ് പ്രതിപക്ഷ എംപിമാർ ആവശ്യപ്പെട്ടു. കോൺഗ്രസ് എം.പി മനീഷ് തിവാരി, ടി.എം.സി എം.പി കക്കോലി ഘോഷ് ദസ്തിദാർ തുടങ്ങിയവരാണ് ആവശ്യം ഉന്നയിച്ചത്.

രാജ്യത്തെ കൊവിഡ് സാഹചര്യം ചർച്ച ചെയ്യാൻകേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ വിളിച്ച യോഗം ഇന്ന് രാവിലെ 11.30 ന് ചേരും.മുതിർന്ന ഉദ്യോഗസ്ഥരും വിദഗ്ധരും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.

ചൈന അടക്കമുള്ള രാജ്യങ്ങളിൽ കോവിഡ് രോഗികളുടെ എണ്ണം ഉയരുന്ന സാഹചര്യത്തിലാണ് യോഗം. നിലവിൽ രാജ്യത്ത് ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നാണ് വിദഗ്ധരുടെ അഭിപ്രായം. അതേസമയം ജാഗ്രത തുടരണം എന്നും നിർദേശമുണ്ട്. 'ജപ്പാൻ, അമേരിക്ക, കൊറിയ, ബ്രസീൽ, ചൈന എന്നിവിടങ്ങളിലെ കോവിഡിൻറെ പെട്ടെന്നുള്ള കുതിച്ചുചാട്ടത്തിൻറെ അടിസ്ഥാനത്തിൽ പോസിറ്റീവ് മുഴുവൻ ജീനോം സീക്വൻസിംഗും തയ്യാറാക്കേണ്ടത് അത്യാവശ്യമാണെന്ന്'' ആരോഗ്യ മന്ത്രാലയം സെക്രട്ടറി രാജേഷ് ഭൂഷൺ സംസ്ഥാനങ്ങൾക്ക് അയച്ച കത്തിൽ പറഞ്ഞു. ഇതുവഴി വ്യാപകമായിക്കൊണ്ടിരിക്കുന്ന പുതിയ വകഭേദങ്ങൾ സമയബന്ധിതമായി കണ്ടെത്താനും അതിനായി ആവശ്യമായ പൊതുജനാരോഗ്യ നടപടികൾ ഏറ്റെടുക്കാനും സഹായിക്കുമെന്നും ഭൂഷൺ വ്യക്തമാക്കി.

ഇന്ത്യൻ SARS-CoV-2 ജീനോമിക്‌സ് കൺസോർഷ്യം, അല്ലെങ്കിൽ INSACOG, കോവിഡ് 19 വൈറസിലെ ജീനോമിക് വ്യതിയാനങ്ങൾ നിരീക്ഷിക്കുന്നതിനുള്ള 50 ലധികം ലബോറട്ടറികളുടെ ഒരു കൂട്ടായ്മയാണ്. പുതിയ വൈറസ് വകഭേദങ്ങളുടെ സവിശേഷതകൾ തിരിച്ചറിയാനും മനസ്സിലാക്കാനും ഉപയോഗിക്കുന്ന സംവിധാനമാണ് ജീനോം സീക്വൻസിങ്.എല്ലാ പോസിറ്റീവ് കേസുകളുടെയും സാമ്പിൾ എല്ലാ സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും INSACOG ജീനോം സീക്വൻസിംഗ് ലാബുകളിലേക്ക് എല്ലാ ദിവസവും അയക്കണമെന്ന് കേന്ദ്രം അറിയിച്ചു. ആഗോളതലത്തിൽ ഓരോ ആഴ്ചയും 35 ലക്ഷം കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നതായി കേന്ദ്രം അറിയിച്ചു. രാജ്യത്ത് ഇന്ന് രാവിലെ 112 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ആരോഗ്യ മന്ത്രാലയത്തിൻറെ കണക്കുകൾ പ്രകാരം സജീവ കേസുകൾ 3,490 ആയി കുറഞ്ഞു.


TAGS :

Next Story