14 ജില്ലകളിൽ കോവിഡ് വ്യാപനം അതിരൂക്ഷം; തിരുവനന്തപുരത്തും എറണാകുളത്തും സ്ഥിതി ഗുരുതരമെന്ന് കേന്ദ്രം
ജനുവരി അവസാനത്തോടെ ഒരു ലക്ഷം മുതൽ മൂന്ന് ലക്ഷം വരെ കോവിഡ് കേസുകൾ പ്രതിദിനം റിപ്പോർട്ട് ചെയ്തേക്കാമെന്ന് ആരോഗ്യ വിദഗ്ധർ
രാജ്യത്തെ 14 ജില്ലകളിലെ കോവിഡ് വ്യാപനത്തിൽ കേന്ദ്രസര്‍ക്കാര്‍ ആശങ്ക രേഖപ്പെടുത്തി. തിരുവനന്തപുരത്തെയും എറണാകുളത്തെയും കോവിഡ് സാഹചര്യം ഗുരുതരമാണെന്നും കേന്ദ്രം വിലയിരുത്തി. രാജ്യത്തെ പ്രതിദിന കോവിഡ് കേസുകൾ ഇന്ന് ഒരു ലക്ഷം കടന്നേക്കും
മൂന്നാം തരംഗത്തിന്‍റെ സൂചന നൽകി അതിവേഗത്തിലാണ് രാജ്യത്ത് കോവിഡ് കേസുകൾ കുതിച്ചുയരുന്നത്. ജനുവരി അവസാനത്തോടെ ഒരു ലക്ഷം മുതൽ മൂന്ന് ലക്ഷം വരെ കോവിഡ് കേസുകൾ പ്രതിദിനം റിപ്പോർട്ട് ചെയ്തേക്കാമെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. പശ്ചിമ ബംഗാളിന് പിന്നാലെ ഡൽഹിയിലും പ്രതിദിന കോവിഡ് കേസുകൾ 15000 കടന്നു. മഹാരാഷ്ട്രയിൽ ഇന്നലെ 30000ത്തിൽ അധികം കേസുകളാണ് റിപ്പോർട്ട് ചെയ്തത്. മുംബൈയിൽ മാത്രം ഇരുപതിനായിരത്തിന് മുകളിലാണ് പുതിയ രോഗികൾ. രാജ്യത്ത് ഇന്ന് പ്രതിദിന കേസുകൾ ഒരു ലക്ഷം കടക്കും. അതേസമയം 14 ജില്ലകളിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയരുന്നതിൽ കേന്ദ്രം ആശങ്ക പ്രകടിപ്പിച്ചു.
കേരളത്തിൽ ടി.പി.ആർ കുറഞ്ഞെങ്കിലും രോഗികൾ കൂടുതലാണെന്നാണ് കേന്ദ്രത്തിന്‍റെ വിലയിരുത്തൽ. എറണാകുളത്തും തിരുവനന്തപുരത്തും ടി.പി.ആർ ഉയർന്ന് നിൽക്കുന്നതിൽ കൂടുതൽ ശ്രദ്ധ വേണമെന്നും കേന്ദ്രം മുന്നറിയിപ്പ് നൽകി.
Adjust Story Font
16