18 വയസിന് താഴെയുള്ളവര്‍ക്ക് കോവിഡ് വാക്സിന്‍ അടുത്ത മാസം മുതല്‍
കുട്ടികള്‍ക്ക് വാക്സിന്‍ നല്‍കാന്‍ സാധിച്ചാല്‍ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും പൂര്‍ണമായും സ്‌കൂള്‍ തുറക്കാന്‍ സാധിക്കും
രാജ്യത്ത് കുട്ടികൾക്കുള്ള കോവിഡ് വാക്‌സിൻ അടുത്ത മാസം മുതലെന്ന് ഐ.സി.എം.ആർ. രണ്ട് വയസ് മുതൽ 18 വയസ് വരെയുള്ളവർക്കാകും വാക്‌സിൻ നൽകുക. നേരത്തെ കോവിഷീൽഡിന്റെ സൈക്കോവ്-ഡിയുടെയും ഒന്നാംഘട്ട ട്രയൽ കുട്ടികളിൽ പൂർത്തിയാക്കിയിരുന്നു.
രണ്ടു മൂന്നും ഘട്ട ട്രയലിന്‍റെ ഫലം അംഗീകരിച്ചാലുടൻ കുട്ടികൾക്ക് വാക്‌സിൻ നൽകാനുള്ള നടപടികൾ ആരംഭിക്കുമെന്ന് ഐസിഎംആർ വ്യക്തമാക്കി. ഇതുസംബന്ധിച്ച ചർച്ചകൾ കേന്ദ്ര സർക്കാരുമായി ആരംഭിച്ചെന്നും ഐസിഎംആർ വ്യക്തമാക്കി. ഇത്തരത്തിൽ കുട്ടികൾക്കും കോവിഡ് വാക്‌സിൻ നൽകിക്കഴിഞ്ഞാൽ രാജ്യത്ത് എല്ലാം സംസ്ഥാനങ്ങളിലും പൂർണമായും സ്‌കൂളുകൾ തുറക്കാൻ സാധിക്കാനുള്ള സാധ്യതയുണ്ട്.
Next Story
Adjust Story Font
16