മരിച്ചിട്ട് മൂന്ന് മാസം കഴിഞ്ഞയാള്‍ക്ക് രണ്ടാം ഡോസ് കോവിഡ് വാക്സിനെടുത്തതായി സന്ദേശം; പുലിവാല്‍ പിടിച്ച് ഗുജറാത്ത് ആരോഗ്യവകുപ്പ്
മരിച്ച മുകേഷ് ജോഷി ഒന്നാം ഡോസ് വാക്‌സിനെടുത്തത് കൊണ്ട് തന്നെ അദ്ദേഹത്തിന്റെ നമ്പർ ഡാറ്റബേസിലുണ്ടായിരുന്നെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഒന്നാം ഡോസ് വാക്‌സിനെടുത്തതിന് ശേഷം കുറച്ചു ദിവസങ്ങൾക്കുള്ളിൽ തന്നെ മുകേഷ് ജോഷി മരിച്ചിരുന്നു.
ഗുജറാത്തിലെ പാലൻപൂർ നഗരത്തിലെ ബനാസ്‌കന്ത സ്വദേശിയായ മുകേഷ് ജോഷി മരിച്ചിട്ട് മൂന്ന് മാസമായി. കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ ഫോണിലേക്ക് ഒരു സന്ദേശം വന്നു- ' നിങ്ങൾ കോവിഡ് വാക്‌സിന്റ രണ്ടാം ഡോസ് എടുത്തിരിക്കുന്നു'.
മുകേഷ് ജോഷി മരിച്ചതിന് ശേഷം അദ്ദേഹത്തിന്റെ ബന്ധുക്കളാണ് അദ്ദേഹത്തിന്റെ ഫോൺ ഉപയോഗിച്ചിരുന്നത്. അതിലേക്കാണ് കഴിഞ്ഞ ദിവസം ഇത്തരത്തിൽ സന്ദേശം വന്നത്.
ആരോഗ്യ ജീവനക്കാർക്ക് അബദ്ധം പറ്റിയതാണെന്നാണ് സംഭവത്തിൽ ബനാസ്‌കന്തയിലെ ഇമ്മ്യൂണൈസേഷൻ ഓഫീസർ ഡോ. ജിഗ്നേഷ് ഹർയാനിയുടെ വിശദീകരണം. രണ്ടാം ഡോസ് വാക്‌സിൻ നൽകിയവരുടെ വിവരങ്ങൾ നൽകുമ്പോൾ നമ്പർ മാറി നൽകിയതാണ് സംഭവത്തിന് പിന്നിലെന്ന് അദ്ദേഹം വിശദീകരിച്ചു.
മരിച്ച മുകേഷ് ജോഷി ഒന്നാം ഡോസ് വാക്‌സിനെടുത്തത് കൊണ്ട് തന്നെ അദ്ദേഹത്തിന്റെ നമ്പർ ഡാറ്റബേസിലുണ്ടായിരുന്നെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഒന്നാം ഡോസ് വാക്‌സിനെടുത്തതിന് ശേഷം കുറച്ചു ദിവസങ്ങൾക്കുള്ളിൽ തന്നെ മുകേഷ് ജോഷി മരിച്ചിരുന്നു. സംഭവത്തിന് കാരണക്കാരനായ ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്തതായും അധികൃതർ അറിയിച്ചു.
Adjust Story Font
16