Quantcast

കോവിഡ് ഭീതിയൊഴിഞ്ഞു; ദീപാവലി ആഘോഷത്തിന് ഒരുങ്ങി ഉത്തരേന്ത്യ

മധുരപലഹാരങ്ങളും വസ്ത്രങ്ങളും വാങ്ങാൻ മാർക്കറ്റുകളിൽ ആളുകളുടെ തിരക്കാണ്

MediaOne Logo

Web Desk

  • Published:

    3 Nov 2021 1:15 AM GMT

കോവിഡ് ഭീതിയൊഴിഞ്ഞു; ദീപാവലി ആഘോഷത്തിന് ഒരുങ്ങി ഉത്തരേന്ത്യ
X

കോവിഡ് ഭീതിയൊഴിഞ്ഞ് ദീപാവലി ആഘോഷത്തിന് ഒരുങ്ങി ഉത്തരേന്ത്യ. മധുരപലഹാരങ്ങളും വസ്ത്രങ്ങളും വാങ്ങാൻ മാർക്കറ്റുകളിൽ ആളുകളുടെ തിരക്കാണ്. വീടുകളെല്ലാം ദീപങ്ങളാൽ അലങ്കരിച്ചു കഴിഞ്ഞു. കോവിഡ് ആശങ്ക ഒഴിഞ്ഞ് എത്തിയ ദീപാവലിയെ വരവേൽക്കാൻ ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ പതിവിലും ആവേശത്തിലാണ്. ഉത്തരേന്ത്യക്കാരിൽ പലരും 10 ദിവസമാണ് ദീപാവലി ആഘോഷിക്കുന്നത്.

കോവിഡ് മൂന്നാം തരംഗത്തിന്റെ ലക്ഷണമൊന്നും കാണാത്തതിനാൽ പഴയപടി ദീപാവലി ആഘോഷങ്ങളിലേക്ക് മടങ്ങുകയാണ് നഗരം. ദീപാവലിക്കായി തയാറാക്കിയ പ്രത്യേക മധുരപലാഹാരങ്ങൾക്ക് ആവശ്യക്കാർ ഏറെയാണ്. ലഡു, ചോക്‌ലേറ്റ്, ബർഫി,പേഡ, ജിലേബി, നട്‌സ്,ബദാം തുടങ്ങിയവ ഉൾപ്പെടുന്ന പ്രത്യേക ഗിഫ്റ്റ് പായ്ക്കറ്റുമുണ്ട്.

പരസ്പരം മധുരം കൈമാറനായുള്ള പലഹാരങ്ങളും തയ്യാർ. ഡൽഹിയിലെ പ്രധാന മാർക്കറ്റുകളായ കരോൾ ബാഗ്, ഖാൻ മാർക്കറ്റ്, ജൻപത്ത്, സരോജിനി മാർക്കറ്റുകളിലെ വസ്ത്രവിൽപന ശാലയിലും ഇത്തവണ വലിയ തിരക്കാണ്. വായു മലിനീകരണം കാരണം പടക്കത്തിന് കർശനനിരോധനം ഏർപ്പെടുത്തിയിട്ടുന്നുണ്ട് സർക്കാർ. പടക്കങ്ങൾക്ക് പകരം ചെരാതുകൾ തെളിക്കാം എന്ന പ്രചാരണവും സർക്കാർ ആരംഭിച്ചുകഴിഞ്ഞു.

TAGS :

Next Story