ഫെബ്രുവരി 14 'കൗ ഹഗ് ഡേ ആയി ആചരിക്കണമെന്ന് കേന്ദ്ര മൃഗ സംരക്ഷണ ബോർഡ്
സംസ്കാരത്തിന്‍റെയും ഗ്രാമീണ സമ്പദ് വ്യവസ്ഥയുടെയും അടിസ്ഥാനമാണ് പശു
പശു
ഡല്‍ഹി: പ്രണയ ദിനം കൗ ഹഗ് ഡേയായി ആചരിക്കാൻ കേന്ദ്ര മൃഗ സംരക്ഷണ വകുപ്പിന്‍റെ നിർദേശം. മൃഗങ്ങളോടുള്ള അനുകമ്പ വളർത്തുകയാണ് ലക്ഷ്യമെന്നാണ് വിശദീകരണം. സംസ്കാരത്തിന്റെയും ഗ്രാമീണ സമ്പദ് വ്യവസ്ഥയുടെയും അടിസ്ഥാനമാണ് പശുവെന്നും പശുവിനെ ആലിംഗനം ചെയ്യുന്നത് സന്തോഷം നൽകുമെന്നും നിര്‍ദേശത്തില്‍ പറയുന്നു.
ഫെബ്രുവരി 14നാണ് പ്രണയദിനം ആചരിക്കുന്നത്. അന്ന് പശുക്കളെ ആലിംഗനം ചെയ്യണമെന്നാണ് കേന്ദ്ര മൃഗസംരക്ഷണ ബോർഡ് ഉദ്യോഗസ്ഥർക്കും ജീവനക്കാർക്കും നിർദേശം നല്‍കിയിരിക്കുന്നത്. ഇന്ത്യൻ സംസ്കാരത്തിന്‍റെയും പ്രാദേശിക സമ്പദ്‌വ്യവസ്ഥയുടെയും നട്ടെല്ലാണ് പശു. കൗ ഹഗ് ഡേ ആചരിക്കാനായി പുറത്തിറക്കിയ സർക്കുലറിൽ പാശ്ചാത്യ സംസ്കാരത്തിന്റെ അതിപ്രസരം ഇന്ത്യൻ സമൂഹത്തിലുണ്ടെന്നും മൃഗ സംരക്ഷണ ബോർഡ് കുറ്റപ്പെടുത്തുന്നു.
പാശ്ചാത്യ സംസ്കാരം വേദപാരമ്പര്യത്തെ നാശത്തിന്റെ വക്കിൽ എത്തിച്ചിരിക്കുന്നു. നമ്മുടെ പൈതൃകം മറന്നുപോകാനും ഇത് ഇടയാക്കുന്നു. ഈ ഘട്ടത്തിൽ പശുവിനെ കെട്ടിപ്പിടിച്ച് ആഘോഷിക്കുന്നത് വൈകാരികമായ സമൃദ്ധിക്ക് കാരണമാകുമെന്ന് സർക്കുലറിൽ പറയുന്നു.
Adjust Story Font
16