Quantcast

കോവിൻ വിവര ചോർച്ച: ഐടി മന്ത്രാലയം റിപ്പോർട്ട് തേടി

മുൻകാലങ്ങളിൽ ചോർന്ന വിവരങ്ങളാണ് പുറത്തുവന്നതെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ

MediaOne Logo

Web Desk

  • Updated:

    2023-06-12 11:27:09.0

Published:

12 Jun 2023 11:15 AM GMT

Telegram,CoWIN data leak: IT ministry seeks report,Covid-19 vaccination.,CoWIN data leak: IT ministry seeks report,കോവിൻ വിവര ചോർച്ച: ഐടി മന്ത്രാലയം റിപ്പോർട്ട് തേടി
X

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വാക്‌സിൻ എടുക്കാനായി കോവിൻ പോർട്ടലിൽ നൽകിയ വ്യക്തിഗത വിവരങ്ങൾ ചോർന്ന സംഭവത്തിൽ ഐടി മന്ത്രാലയം റിപ്പോർട്ട് തേടി. കോവിൻ പോർട്ടലിന്റെ ചുമതലയുള്ളവരോടാണ് റിപ്പോർട്ട് തേടിയത്. പുറത്ത് വന്ന വിവരങ്ങൾ പരിശോധിച്ച് വരികയാണെന്നും ഐ ടി മന്ത്രാലയം അറിയിച്ചു. അതേസമയം, മുൻകാലങ്ങളിൽ ചോർന്ന വിവരങ്ങളാണ് പുറത്തുവന്നതെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ പറഞ്ഞു. കോവിനിലെ വിവരങ്ങളിലേക്ക് നേരിട്ടു കടന്നുകയറിയതായി കാണുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

കോവിൻ പോർട്ടലിൽ നൽകിയ വ്യക്തിഗത വിവരങ്ങൾ ടെലിഗ്രാം ആപ്പിലാണ് ചോർന്നത് . ഫോൺനമ്പർ നൽകിയാൽ ലഭ്യമാകും വിധമാണ് ടെലിഗ്രാം ആപ്പിലെ ചാറ്റ്‌ബോട്ടിലൂടെ വിവരങ്ങൾ ചോർന്നത്. വിവര ചോർച്ചക്ക് പിന്നാലെ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തിയിരുന്നു.

കോവിഡ് വാക്‌സീൻ എടുക്കാനായി കോവിൻ പോർട്ടലിൽ നൽകിയ വ്യക്തിഗത വിവരങ്ങൾ ആർക്കും ലഭിക്കുന്ന തരത്തിലാണ് ടെലിഗ്രാം ആപ്പിൽ ലഭ്യമായത്.വ്യക്തിയുടെ മൊബൈൽ നമ്പർ നൽകിയാൽ പേര്, വാക്‌സിനേഷനായി നൽകിയ തിരിച്ചറിയൽ രേഖയുടെ നമ്പർ, ജനനത്തീയതി, വാക്‌സീൻ എടുത്ത കേന്ദ്രം എന്നിവ ഉടൻ തന്നെ ടെലിഗ്രാം ചാനലിൽ ലഭ്യമാകും. ഫോൺ നമ്പറിനു പകരം ആധാർ നമ്പർ നൽകിയാലും വിവരങ്ങൾ ലഭ്യമാണ് .രാജ്യത്തെ രാഷ്ട്രീയ, ഉദ്യോഗസ്ഥ മേഖലയിലെ പ്രമുഖരുടെ വിവരങ്ങൾ ഉൾപ്പെടെ പുറത്തുവന്നിരുന്നു.ഡാറ്റ ചോർച്ച സംബന്ധിച്ച വാർത്ത പുറത്തുവന്നതിന് പിന്നാലെ സ്വകാര്യ വിവരങ്ങൾ വെളിപ്പെടുത്തിയ ടെലഗ്രാം ബോട്ടിന്റെ പ്രവർത്തനം നിലച്ചു. അതേസമയം, കോവിൻ വിവര ചോർച്ചക്ക് പിന്നാലെ കേന്ദ്ര സർക്കാർ എതിരെ വിമർശനവുമായി പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തി.

ഡിജിറ്റൽ ഇന്ത്യക്ക് പുറകെ പോകുന്ന സർക്കാർ പൗരന്റെ സ്വകാര്യതയെ അവഗണിക്കുന്നു എന്ന് കോൺഗ്രസ് നേതാവ് കാർത്തി ചിദംബരം ആരോപിച്ചു. വിഷയത്തിൽ സിപിഎം ജനറൽ സെക്രട്ടറി സീതറാം യെച്ചൂരി ശക്തമായ അന്വേഷണം ആവശ്യപ്പെട്ടു. കോവിൻ പോർട്ടലിന്റെ സുരക്ഷിതത്വത്തെ സംബന്ധിച്ചുള്ള സംശയങ്ങൾ മുൻപും ഉയർന്നിരുന്നു. എന്നാൽ കോവിൻ ഡാറ്റകളെല്ലാം സുരക്ഷിതമാണെന്നും സ്വകാര്യവിവരങ്ങളൊന്നും ചോർന്നിട്ടില്ലെന്നുമായിരുന്നു കോവിൻ ഉന്നതാധികാര സമിതി മേധാവി ഡോ. ആർഎസ് ശർമ അന്ന് പ്രതികരിച്ചത്.


TAGS :

Next Story