പൗരത്വ നിയമ ഭേദഗതിക്കെതിരെ സി.പി.ഐയും സുപ്രിംകോടതിയിൽ
പാർലമെന്ററി പാർട്ടി നേതാവ് ബിനോയ് വിശ്വമാണ് സുപ്രിംകോടതിയിൽ ഹരജി നൽകിയത്.
ഡൽഹി: പൗരത്വ നിയമ ഭേദഗതിക്കെതിരെ സി.പി.ഐയും സുപ്രിംകോടതിയെ സമീപിച്ചു. പാർലമെന്ററി പാർട്ടി നേതാവ് ബിനോയ് വിശ്വമാണ് സുപ്രിംകോടതിയിൽ ഹരജി നൽകിയത്. പൗരത്വ നിയമ ഭേദഗതി ഭരണഘടനയ്ക്കും മതേതര തത്വങ്ങൾക്കും എതിരാണെന്നും നടപടി ക്രമങ്ങൾ സ്റ്റേ ചെയ്യണമെന്നുമാണ് ഹരജിയിൽ ആവശ്യപ്പെടുന്നത്.
അതേസമയം, പൗരത്വ നിയമഭേദഗതി നിയമം കേന്ദ്രസര്‍ക്കാര്‍ പിന്‍വലിക്കില്ലെന്നാണ് ആഭ്യന്തര മന്ത്രി അമിത് ഷാ വ്യക്തമാക്കുന്നത്. സി.എ.എയുടെ കാര്യത്തില്‍ സര്‍ക്കാരിന് ഒരു വിട്ടുവീഴ്ചയുമില്ല. രാജ്യത്തെ പൗരന്മാരുടെ അവകാശം ഉറപ്പുവരുത്തുന്നതാണ് സി.എ.എയെന്നും നിയമം മുസ്‌ലിം വിരുദ്ധമല്ലെന്നും വർത്താ ഏജൻസിയായ എ.എൻ.ഐക്ക് അനുവദിച്ച അഭിമുഖത്തിൽ അമിത് ഷാ പറഞ്ഞു.
നിയമത്തിനെതിരെ രാജ്യവ്യാപക പ്രതിഷേധം തുടരുകയാണ്. സി.എ.എ വിരുദ്ധ സമരങ്ങൾ കണക്കിലെടുത്ത് മുസ്‌ലിം ഭൂരിപക്ഷ മേഖലകളിൽ കേന്ദ്രസേനയുടെയും പൊലീസിന്റെയും രഹസ്യനിരീക്ഷണം ശക്തമാക്കി. ഡൽഹി, ബീഹാർ, അസം, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് നിരീക്ഷണം.
Adjust Story Font
16