Quantcast

മണിപ്പൂരിൽ വിഭജനം സൃഷ്ടിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്; 25ന് മണിപ്പൂർ ഐക്യദാർഢ്യദിനമായി ആചരിക്കും: സി.പി.ഐ

ഏക സിവിൽകോഡിനെ പൂർണമായി എതിർക്കുമെന്ന് സി.പി.ഐ ജനറൽ സെക്രട്ടറി ഡി. രാജ പറഞ്ഞു.

MediaOne Logo

Web Desk

  • Published:

    16 July 2023 1:11 PM GMT

cpi manipur solidarity day july 25
X

ന്യൂഡൽഹി: ഈ മാസം 25ന് മണിപ്പൂർ ഐക്യദാർഢ്യദിനമായി ആചരിക്കുമെന്ന് സി.പി.ഐ. മണിപ്പൂരിൽ വിഭജനം സൃഷ്ടിക്കാനാണ് ഡബിൾ എഞ്ചിൻ സർക്കാർ ശ്രമിക്കുന്നതെന്ന് സി.പി.ഐ ജനറൽ സെക്രട്ടറി ഡി. രാജ പറഞ്ഞു. അടിയന്തരമായി സമാധാനം പുനഃസ്ഥാപിക്കണം. ആനി രാജ ഉൾപ്പെടെയുള്ളവർക്കെതിരെ എടുത്ത രാജ്യദ്രോഹക്കേസ് പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ധ്രുവീകരണത്തിന് വേണ്ടിയാണ് ഏക സിവിൽകോഡ് നടപ്പാക്കുന്നത്. ഏക സിവിൽകോഡിൽ മോദി ഭോപ്പാലിൽ നടത്തിയത് ആക്രമണോത്സുക പ്രസംഗമാണ്. ഏക സിവിൽകോഡ് സമൂഹത്തെ ഭിന്നിപ്പിക്കും. മോദിയുടെ ലക്ഷ്യം ജനകീയ വിഷയങ്ങളിൽ നിന്ന് ശ്രദ്ധതിരിക്കലാണ്. സ്ത്രീ ശാക്തീകരണം അനിവാര്യമാണ്, പക്ഷേ അത് എല്ലാ വിഭാഗം ആളുകളുമായി ചർച്ച നടത്തണം. മൂന്നു വർഷം മുമ്പ് ഏക സിവിൽകോഡ് അനിവാര്യമല്ലെന്ന് പറഞ്ഞ നിയമ കമ്മീഷന്റെ നിലപാട് എങ്ങനെ മാറിയെന്നും അദ്ദേഹം ചോദിച്ചു.

ഏക സിവിൽകോഡിൽ ഒരു കരട് പോലും മുന്നോട്ടുവെക്കാൻ തയ്യാറാകാതെ ബി.ജെ.പി രാഷ്ട്രീയം കളിക്കുകയാണെന്ന് ബിനോയ് വിശ്വം എം.പി പറഞ്ഞു. സമൂഹത്തെ ഭിന്നിപ്പിക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്. 21-ാം നിയമ കമ്മീഷൻ റിപ്പോർട്ട് കേന്ദ്രം കണ്ടില്ലെന്ന് നടിക്കുകയാണെന്നും ഡി. രാജ പറഞ്ഞു.

TAGS :

Next Story