വെസ്റ്റ് ബംഗാളിലെ സി.പി.എം ഓഫിസ് ഇപ്പോൾ കാലിത്തൊഴുത്ത്
പ്രമുഖ സി.പി.എം നേതാവ് മജീദ് അലിയുടെ ശക്തികേന്ദ്രമായിരുന്ന നാസൻ മേഖലയിലാണ് ഈ ഓഫിസ്. 2008 മുതിർന്ന നേതാവ് ബിമൻ ബസുവാണ് ഉദ്ഘാടനം നിർവഹിച്ചത്
വെസ്റ്റ് ബംഗാളിലെ ബറാസാത്തിലുള്ള സി.പി.എം ഓഫിസ് ഇപ്പോൾ കാലിത്തൊഴുത്ത്. ആനന്ദ്ബസാർ പത്രികെയാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പാർട്ടി നേതാക്കളും പ്രവർത്തകരും എത്താതായതോടെയാണ് സി.പി.എം ലോക്കൽ കമ്മിറ്റി ഓഫിസ് കാലിത്തൊഴുത്തായത്. 35 വർഷം സംസ്ഥാനം ഭരിച്ച പാർട്ടിയുടെ ഓഫിസിനാണ് ഈ ദുര്യോഗം. പേരടക്കം കൊത്തിവെച്ച കോൺക്രീറ്റ് കെട്ടിടത്തിനകത്തും പുറത്തും വൈക്കോൽ കൂനകളും ചാണകവും കാണാം.
പ്രമുഖ സി.പി.എം നേതാവ് മജീദ് അലിയുടെ ശക്തികേന്ദ്രമായിരുന്ന നാസൻ മേഖലിയിലാണ് ഈ ഓഫിസ്. 2008ൽ മുതിർന്ന നേതാവ് ബിമൻ ബസുവാണ് ഉദ്ഘാടനം നിർവഹിച്ചത്. അനിൽ ബിശ്വാസ് സ്മൃതി ഭവൻ എന്നായിരുന്നു ഓഫിസ് അറിയപ്പെട്ടിരുന്നത്. ഇപ്പോൾ ഇവിടെ പലരും പശുക്കളെ വളർത്തുകയാണ്.
മുതിർന്ന സി.പി.എം നേതാക്കൾ ഇവിടെ വരുന്നത് കണ്ടിട്ടുണ്ടെന്നും അക്കാലത്ത് അവർക്ക് എതിരാളികൾ ഇല്ലായിരുന്നുവെന്നും എന്നാൽ ഇപ്പോൾ ഓഫിസ് തുറക്കാൻ പോലും ആളില്ലാതായതായും പ്രദേശവാസി മുഹമ്മദ് യാസീൻ പറഞ്ഞു.
Adjust Story Font
16