മുഖ്യമന്ത്രിയുടെ അഭിമുഖം: കൂടെയുണ്ടായിരുന്നത് സിപിഎം നേതാവിന്റെ മകൻ
വിവാദ പരാമർശം ലേഖികക്ക് അയച്ചുനൽകിയതും ഇയാൾ
ന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയനുമായി ‘ദ ഹിന്ദു’ ദിനപത്രത്തിലെ മാധ്യമ പ്രവർത്തക ഡൽഹിയിൽ അഭിമുഖം നടത്തുമ്പോൾ ഒപ്പമുണ്ടായിരുന്നത് സിപിഎം നേതാവിന്റെ മകൻ. ഹരിപ്പാട് മുൻ എംഎൽഎ ടി.കെ ദേവകുമാറിന്റെ മകൻ സുബ്രഹ്മണ്യനാണ് കൂടെയുണ്ടായിരുന്നത്. കൂടെ പിആർ ഏജൻസി കൈസന്റെ സിഇഒ വിനീത് ഹാൻഡെയും ഉണ്ടായിരുന്നു.
റിലയൻസിന് വേണ്ട് പിആർ ചെയ്യുന്നു എന്നാണ് സുബ്രഹ്മണ്യൻ ഹിന്ദു ലേഖികയെ അറിയിച്ചത് . വിവാദ പരാമർശം ലേഖികക്ക് പിന്നീട് അയച്ചുനൽകിയതും ഇയാൾ തന്നെയാണ്.
അര മണിക്കൂർ നേരമാണ് അഭിമുഖം നീണ്ടത്. അഭിമുഖം കഴിഞ്ഞശേഷം മുഖ്യമന്ത്രി പറഞ്ഞ ഒരു കാര്യം കൂടി നൽകാനുണ്ടെന്ന് പറഞ്ഞ് ലേഖികയെ ഇയാൾ സമീപിക്കുകയായിരുന്നു. ഇക്കാര്യം ഹിന്ദുവിലെ മേലധികാരികളോട് ലേഖിക വിശദീകരിച്ചിട്ടുണ്ട്.
മുഖ്യമന്ത്രിയുമായി അഭിമുഖം നടത്താൻ പിആർ ഏജൻസിയാണ് ‘ദ ഹിന്ദു’വിനെ സമീപിക്കുന്നത്. തുടർന്ന് ഇതിന്റെ ചുമതല ഡൽഹിയിലെ റിപ്പോർട്ടമാരെ ഏൽപ്പിക്കുകയായിരുന്നു.
സംഭവം വിവാദമായതോടെ സുബ്രഹ്മണ്യന്റെ ഫേസ്ബുക്ക് പേജടക്കം ഇപ്പോൾ ലഭിക്കുന്നില്ല. ഇയാളെ ഫോണിൽ വിളിക്കാൻ ശ്രമിച്ചെങ്കിലും പ്രതികരിക്കുന്നില്ലെന്നാണ് വിവരം.
Adjust Story Font
16