Quantcast

'ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് പദ്ധതി ഭരണഘടനാ വിരുദ്ധം'; എതിര്‍പ്പറിയിച്ച് സി.പി.എം

ജനുവരി 15നകം അഭിപ്രായം അറിയിക്കാനാണ് ഉന്നതതല സമിതി ആവശ്യപ്പെട്ടിട്ടുള്ളത്

MediaOne Logo

Web Desk

  • Published:

    7 Jan 2024 2:11 PM GMT

CPM objects to the One Nation, One Election project in the Ram Nath Kovind-led panel
X

ന്യൂഡൽഹി: 'ഒരു രാജ്യം. ഒരു തെരഞ്ഞെടുപ്പ്' പദ്ധതിയിൽ എതിർപ്പറിയിച്ച് സി.പി.എം. എല്ലാ തെരഞ്ഞെടുപ്പും ഒരുമിച്ചുനടത്തുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് സി.പി.എം ഉന്നതതല സമിതിയിൽ വ്യക്തമാക്കി. പുതിയ നീക്കത്തിൽ മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അധ്യക്ഷനായ ഉന്നതതല സമിതി പൊതുജനങ്ങളിൽനിന്ന് നിർദേശങ്ങൾ തേടിയിരുന്നു.

2029ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനൊപ്പം മറ്റ് തെരഞ്ഞെടുപ്പുകളും നടത്തുകയാണു കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്. ഇതിനായി നിലവിലെ നിയമസംവിധാനങ്ങളിൽ വേണ്ട ഭേദഗതി വരുത്തുന്നതുമായി ബന്ധപ്പെട്ടുള്ള നിർദേശങ്ങൾ തേടിക്കൊണ്ടാണ് സമിതി മാധ്യമങ്ങളിൽ പരസ്യം നൽകിയത്. ജനുവരി 15നകം അഭിപ്രായം അറിയിക്കാനാണ് ആവശ്യപ്പെട്ടിട്ടുള്ളത്.

പദ്ധതിയെക്കുറിച്ച് ആലോചിക്കാനായി കഴിഞ്ഞ സെപ്റ്റംബറിലാണ് ഉന്നതസമിതി രൂപീകരിച്ചത്. രാംനാഥ് കോവിന്ദിനു പുറമെ ആഭ്യന്തര മന്ത്രി അമിത് ഷാ, മുൻ കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ്, 15-ാമത് ധന കമ്മിഷൻ ചെയർപേഴ്‌സൻ എൻ.കെ സിങ്, മുൻ ലോക്‌സഭാ സെക്രട്ടറി സുഭാഷ് സി. കശ്യപ്, മുൻ വിജിലൻസ് കമ്മിഷണർ സഞ്ജയ് കോത്താരി എന്നിവരാണു സമിതിയിലെ അംഗങ്ങൾ. നിയമമന്ത്രി അർജുൻ റാം മേഘ്‌വാൾ പ്രത്യേക ക്ഷണിതാവും നിയമ സെക്രട്ടറി നിതിൻ ചന്ദ്ര സെക്രട്ടറിയുമാണ്. സമിതി ഇതിനകം രണ്ടു യോഗങ്ങൾ ചേർന്നിട്ടുണ്ട്.

Summary: CPM objects to the 'One Nation, One Election' project in the Ram Nath Kovind-led panel

TAGS :

Next Story