ബി.ജെ.പി മുഖ്യശത്രു; കർഷകവിഷയം ഉയർത്തി ബിജെപിയെ നേരിടാൻ ഒരുങ്ങി സിപിഎം
ബി.ജെ.പി യെ നേരിടാൻ നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ശക്തരായ മതേതര കക്ഷികൾക്ക് പിന്തുണ നല്‍കാനാണ് തീരുമാനം
കർഷകവിഷയം ഉയർത്തി ബിജെപിയെ നേരിടാൻ ഒരുങ്ങി സിപിഎം. വിഷയത്തില്‍ പൊളിറ്റ് ബ്യൂറോ യോഗത്തില്‍ ധാരണയായി. ബിജെപിയെ നേരിടുമ്പോള്‍ മതേതര വോട്ടുകൾ ഭിന്നിച്ചുപൊകാതെ ശ്രദ്ധിക്കാനും യോഗത്തില്‍ ധാരണയായിട്ടുണ്ട്.തൊഴിലാളി -കർഷക ഐക്യത്തിലൂടെ ബിജെപിക്ക് ബദൽ ഉയർത്താനാണ് സി.പി.എം തീരുമാനം. പാർട്ടി കോൺഗ്രസിൽ അവതരിപ്പിക്കാനുള്ള കരട് ആദ്യഘട്ട ചർച്ച പൂർത്തിയായി.
ബി.ജെ.പി യെ നേരിടാൻ നിയമസഭാ തെരഞ്ഞെടുപ്പുകളിൽ വിവിധ സംസ്ഥാനങ്ങളിലെ ശക്തരായ മതേതര കക്ഷികൾക്ക് പിന്തുണ നല്‍കാന്‍ യോഗത്തില്‍ തീരുമാനമായി. ജനുവരിയിൽ നടക്കുന്ന കേന്ദ്ര കമ്മറ്റി യോഗത്തിൽ സമർപ്പിക്കാനുള്ള കരടുപ്രമേയത്തിന്‍റെ ആദ്യഘട്ട ചർച്ചയാണ് ഡൽഹിയിൽ പൂർത്തിയായത്.
CPM is ready to face the BJP by raising the issue of farmers. The issue was agreed at a Politburo meeting. It was also agreed at the meeting that secular votes should not be divided when confronting the BJP. The first round of discussions to present the draft at the party congress has been completed.
Adjust Story Font
16