Quantcast

'സിപിഎം നിർണായക ശക്തിയായി മാറും'; ഇത്തവണയും മികച്ച വിജയം ലഭിക്കുമെന്ന് രാകേഷ് സിംഗ

ഹിമാചലിൽ പരസ്യ പ്രചാരണത്തിന് അവശേഷിക്കുന്നത് ഇനി മൂന്നു ദിവസം മാത്രമാണ്

MediaOne Logo

Web Desk

  • Updated:

    2022-11-07 02:33:52.0

Published:

7 Nov 2022 2:09 AM GMT

സിപിഎം നിർണായക ശക്തിയായി മാറും; ഇത്തവണയും മികച്ച വിജയം ലഭിക്കുമെന്ന് രാകേഷ് സിംഗ
X

ഡല്‍ഹി; ഹിമാചൽ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ സിപിഎമ്മിന് മികച്ച വിജയം ലഭിക്കുമെന്ന് രാകേഷ് സിംഗ. ജനങ്ങളിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. കഴിഞ്ഞ അഞ്ച് വർഷം ജനങ്ങളുമായി വലിയ ബന്ധം സ്ഥാപിക്കാൻ കഴിഞ്ഞു. ജനങ്ങൾക്കൊപ്പം നിന്നതിനാൽ സാധാരണക്കാരുടെ വേദനകൾ അറിഞ്ഞു. അതിനാൽ ഇത്തവണയും മികച്ച വിജയത്തിന്റെ കാര്യത്തിൽ യാതൊരു സംശയവുമില്ലെന്ന് രാകേഷ് സിംഗ മീഡിയവണിനോട് പറഞ്ഞു.

ഹിമാചൽ പ്രദേശിലെ ഏക സിപിഎം എംഎൽഎയാണ് രാകേഷ് സിംഗ. തിയോഗ് മണ്ഡലത്തിൽ നിന്നാണ് ഇത്തവണയും രാകേഷ് സിംഗ ജനവിധി തേടുന്നത്. 11 മണ്ഡലങ്ങളിൽ മാത്രമാണ് മത്സരിക്കുന്നത് എങ്കിലും മികച്ച പോരാട്ടം കാഴ്ച വെയ്ക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് സി.പി.എം

ഹിമാചലിൽ പരസ്യ പ്രചാരണത്തിന് അവശേഷിക്കുന്നത് ഇനി മൂന്നു ദിവസം മാത്രമാണ്. ഓരോ അഞ്ച് വർഷം കൂടുമ്പോഴും ഭരണം മാറി വരുന്ന സംസ്ഥാനത്ത് ഇക്കുറി ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. സ്വന്തം സംസ്ഥാനത്ത് തുടർഭരണത്തിനായി തീവ്ര ശ്രമത്തിലാണ് ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദ. രാംപൂർ ഉൾപ്പെടെ മൂന്ന് ഇടങ്ങളിൽ നദ്ദ ഇന്ന് പ്രചാരണം നടത്തും.

ഭരണ വിരുദ്ധ വികാരം വലിയ രീതിയിൽ പ്രതിഫലിക്കാൻ സാധ്യതയുള്ള സംസ്ഥാനത്ത് വലിയ പ്രചാരണമാണ് കോൺഗ്രസ് നടത്തുന്നത്. എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി ഇന്ന് വീണ്ടും ഹിമാചലിൽ എത്തും. ഉനയിൽ പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യും. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി എന്നിവർ നാളെ സംസ്ഥാനത്ത് എത്തും. ശക്തി തെളിയിക്കാൻ ആം ആദ്മി പാർട്ടിയും മത്സര രംഗത്തുണ്ട്.

TAGS :

Next Story