Quantcast

രാജസ്ഥാനില്‍ രണ്ടിടത്ത് സി.പി.എം മുന്നേറ്റം

ചുരു ജില്ലയിലെ ദുൻഗർഗർ മണ്ഡലത്തിലും സിപിഎം മുന്നേറ്റം തുടരുകയാണ്

MediaOne Logo

Web Desk

  • Published:

    3 Dec 2023 6:42 AM

cpm rajasthan
X

ജയ്പൂര്‍: കോണ്‍ഗ്രസും ബി.ജെ.പിയും തമ്മില്‍ ശക്തമായ പോരാട്ടം കാഴ്ച വച്ച രാജസ്ഥാനില്‍ രണ്ടുസീറ്റുകളില്‍ സി.പി.എം ലീഡ് ചെയ്യുന്നു. രാജസ്ഥാനിലെ ഹനുമാൻഗർ ജില്ലയിലെ ഭദ്ര മണ്ഡലത്തിൽ സി.പി.എം സ്ഥാനാർഥി ബൽവാൻ പൂനിയയാണ് മുന്നിൽ. ചുരു ജില്ലയിലെ ദുൻഗർഗർ മണ്ഡലത്തിലും സിപിഎം മുന്നേറ്റം തുടരുകയാണ്. ഗിർധരി ലാൽ ആണ് ഇവിടുത്തെ സി.പി.എം സ്ഥാനാർഥി.

ഇത്തവണ 17 സീറ്റുകളിലാണ് സി.പി.എം സ്ഥാനാര്‍ഥികളെ നിര്‍ത്തിയത്. പല മണ്ഡലങ്ങളിലും കോണ്‍ഗ്രസുമായിട്ടാണ് സി.പി.എമ്മിന്‍റെ മത്സരം. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 28 സി.പി.എം സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുണ്ടായിരുന്നത്. ഇവരില്‍ രണ്ടുപേര്‍ വിജയിച്ചിരുന്നു.

ഭരണവിരുദ്ധ വികാരം വോട്ടായി മാറിയ രാജസ്ഥാനില്‍ 112 സീറ്റുകളിലാണ് ബി.ജെ.പി മുന്നേറുന്നത്. ഭരണകക്ഷിയായ കോണ്‍ഗ്രസിന് വെറും 66 സീറ്റുകളിലാണ് ലീഡ്. മറ്റുള്ളവര്‍ക്ക് 16 ഉം ബി.എസ്.പിക്ക് മൂന്നും സീറ്റുകളില്‍ മുന്നിലാണ്.

TAGS :

Next Story