സി. രാജഗോപാലാചാരിയുടെ ചെറുമകൻ സി.ആർ കേശവൻ കോൺഗ്രസ് വിട്ടു
തമിഴ്നാട് കോൺഗ്രസ് കമ്മിറ്റി ചാരിറ്റബിൾ ട്രസ്റ്റിന്‍റെ ട്രസ്റ്റി സ്ഥാനവും അദ്ദേഹം രാജിവച്ചു
സി.ആര്‍ കേശവന്‍
ചെന്നൈ: സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്ത ഗവര്‍ണര്‍ ജനറലായിരുന്ന സി.രാജഗോപാലാചാരിയുടെ കൊച്ചുമകനും കോൺഗ്രസ് മീഡിയ പാനലിസ്റ്റുമായ സി.ആര്‍ കേശവന്‍ കോണ്‍ഗ്രസ് വിട്ടു. വ്യാഴാഴ്ചയാണ് പാര്‍ട്ടി അംഗത്വത്തില്‍ നിന്നും രാജി വച്ചതായി പ്രഖ്യാപിച്ചത്. തമിഴ്നാട് കോൺഗ്രസ് കമ്മിറ്റി ചാരിറ്റബിൾ ട്രസ്റ്റിന്‍റെ ട്രസ്റ്റി സ്ഥാനവും അദ്ദേഹം രാജിവച്ചു.
'' പാര്‍ട്ടി ഇപ്പോള്‍ നിലകൊള്ളുന്നതോ പ്രചരിപ്പിക്കാൻ ശ്രമിക്കുന്നതോ ആയ കാര്യങ്ങളുമായി ഞാൻ യോജിക്കുന്നുവെന്ന് ഇനി സത്യസന്ധമായി എനിക്ക് പറയാന്‍ കഴിയില്ല. അതുകൊണ്ടാണ് അടുത്തിടെ ദേശീയ തലത്തിലുള്ള ഒരു സംഘടനാപരമായ ഉത്തരവാദിത്തം ഞാൻ നിരസിക്കുകയും ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കുന്നതിൽ നിന്ന് വിട്ടുനിൽക്കുകയും ചെയ്തത്'' കേശവന്‍റെ രാജിക്കത്തില്‍ പറയുന്നു. ശ്രീപെരുമ്പത്തൂരിലെ രാജീവ്ഗാന്ധി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് യൂത്ത് ഡെവലപ്‌മെന്‍റ് വൈസ് പ്രസിഡന്‍റ്, പ്രസാര്‍ ഭാരതി ബോര്‍ഡംഗം,ഇന്ത്യൻ യൂത്ത് കോൺഗ്രസിന്‍റെ ദേശീയ കൗൺസിൽ അംഗം തുടങ്ങിയ വിവിധ റോളുകളിൽ പാർട്ടിയിലും സർക്കാരിലും വർഷങ്ങളായി തന്നിൽ ഏൽപ്പിച്ച എല്ലാ ഉത്തരവാദിത്തങ്ങൾക്കും മുൻ കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയോട് കേശവൻ രാജിക്കത്തിൽ നന്ദി പറഞ്ഞു.
"എനിക്ക് ഒരു പുതിയ പാത കണ്ടെത്താനുള്ള സമയമാണിത്, അതിനാൽ കോൺഗ്രസ് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും ഞാന്‍ രാജി വയ്ക്കുന്നു. ഞാൻ മറ്റൊരു പാർട്ടിയിലേക്ക് പോകുമെന്ന് ഊഹാപോഹങ്ങൾ ഉണ്ടാകും, പക്ഷേ ഞാൻ ആരോടും സംസാരിച്ചിട്ടില്ല, അടുത്തതായി എന്ത് സംഭവിക്കുമെന്ന് സത്യസന്ധമായി അറിയില്ല'' അദ്ദേഹം കത്തില്‍ കുറിച്ചു.
Attached herewith is my Letter of Resignation from the Indian National Congress. Jai Hind!@TamilTheHindu @dinamalarweb @dinathanthi @DinakaranNews @maalaimalar @PTTVOnlineNews @ThanthiTV @sunnewstamil @news7tamil @polimernews @News18TamilNadu @Kalaignarnews @JagranNews @lokmat pic.twitter.com/0QVlQ5ymIY
— C.R.Kesavan (@crkesavan) February 23, 2023
Adjust Story Font
16