Quantcast

സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ യു.പി മുന്നില്‍: ദേശീയ വനിതാ കമ്മീഷന്‍

സ്ത്രീകളുടെ പരാതികള്‍ കേള്‍ക്കുന്നതിന് ഇരുപത്തിനാലുമണിക്കൂറും സജ്ജമായിരിക്കുന്ന ഹെല്‍പ്പ് ലൈന്‍ സ്ഥാപിച്ചതായി ദേശീയ വനിതാ കമ്മീഷന്‍

MediaOne Logo

ijas

  • Updated:

    2 Jan 2022 10:43 AM

Published:

2 Jan 2022 10:40 AM

സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ യു.പി മുന്നില്‍: ദേശീയ വനിതാ കമ്മീഷന്‍
X

രാജ്യത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ യു.പി മുന്നിലെന്ന് ദേശീയ വനിതാ കമ്മീഷന്‍. മുപ്പതിനായിരത്തിന് മുകളില്‍ അതിക്രമ പരാതികളാണ് കഴിഞ്ഞ ഒരു വര്‍ഷം ലഭിച്ചതെന്നും വനിതാ കമ്മീഷന്‍ അറിയിച്ചു. 2014ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന അതിക്രമ പരാതികളാണ് ഇത്. രാജ്യത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ മുപ്പത് ശതമാനം വര്‍ധന രേഖപ്പെടുത്തിയതായും കമ്മീഷന്‍ അറിയിച്ചു. 2020ല്‍ 23,722 പരാതികള്‍ മാത്രമാണ് വനിതാ കമ്മീഷന് മുന്നില്‍ ലഭിച്ചിരുന്നത്.

30,864 പരാതികളിൽ, പരമാവധി 11,013 എണ്ണം അന്തസ്സോടെ ജീവിക്കാനുള്ള അവകാശവുമായി ബന്ധപ്പെട്ടവയാണ്. വൈകാരികമായി സ്ത്രീകളെ ദുരുപയോഗം ചെയ്ത് ഗാർഹിക പീഡനമായി 6,633 പരാതികളും സ്ത്രീധന പീഡനവുമായി ബന്ധപ്പെട്ടവ 4,589 പരാതികളുമാണ് കമ്മീഷന് മുന്നിലെത്തിയത്. ജനസംഖ്യയില്‍ മുന്നിലുള്ള ഉത്തർപ്രദേശിലാണ് സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ സംബന്ധിച്ച ഏറ്റവും കൂടുതൽ പരാതികൾ രേഖപ്പെടുത്തിയത്. 15,828 പരാതികളാണ് യു.പിയില്‍ നിന്നും മാത്രം കമ്മീഷന് ലഭിച്ചത്. ഡൽഹി-3,336, മഹാരാഷ്ട്ര-1,504, ഹരിയാന-1,460, ബിഹാർ-1,456 എന്നിങ്ങനെയാണ് പരാതികളുടെ കണക്ക്.

സ്ത്രീകളുടെ പരാതികള്‍ കേള്‍ക്കുന്നതിന് ഇരുപത്തിനാലുമണിക്കൂറും സജ്ജമായിരിക്കുന്ന ഹെല്‍പ്പ് ലൈന്‍ സ്ഥാപിച്ചതായി ദേശീയ വനിതാ കമ്മീഷന്‍ അറിയിച്ചു. ഹെല്‍പ്പ്‌ലൈനില്‍ സ്ത്രീകള്‍ക്ക് പരാതികള്‍ രജിസ്റ്റര്‍ ചെയ്യാനും സൗകര്യമൊരുക്കിയിട്ടുണ്ട്.

TAGS :

Next Story