Quantcast

മണിപ്പൂരിൽ സ്ഥിതി മെച്ചപ്പെടുന്നു; അഞ്ച് ജില്ലകളിലെ കർഫ്യൂ പിൻവലിച്ചു

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ സന്ദർശനത്തിന് പിന്നാലെയാണ് നടപടിയെന്ന് കേന്ദ്രസർക്കാർ പറഞ്ഞു

MediaOne Logo

Web Desk

  • Updated:

    2023-06-02 09:53:47.0

Published:

2 Jun 2023 9:18 AM GMT

manipur_curfew
X

ന്യൂഡൽഹി: വംശീയ കലാപം നടക്കുന്ന മണിപ്പൂരിൽ സ്ഥിതിഗതികൾ മെച്ചപ്പെടുന്നു. മണിപ്പൂരിലെ അഞ്ച് ജില്ലകളിലെ കർഫ്യൂ പിൻവലിച്ചു. പന്ത്രണ്ട് ജില്ലകളിൽ കർഫ്യൂ ഇളവുകൾ നൽകിയിട്ടുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ സന്ദർശനത്തിന് പിന്നാലെയാണ് നടപടിയെന്ന് കേന്ദ്രസർക്കാർ പറഞ്ഞു. മിക്ക ജില്ലകളിലും സ്ഥിതി സാധാരണനിലയിലേക്ക് എത്തുകയാണെന്നും കേന്ദ്രസർക്കാർ പറഞ്ഞു.

കൈവശമുള്ള ആയുധങ്ങൾ അധികൃതർക്ക് വിട്ടുകൊടുക്കാത്തവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് അമിത് ഷാ മുന്നറിയിപ്പ് നൽകിയിരുന്നു. മെയ് മൂന്നിനാണ് മണിപ്പൂരിൽ വംശീയ അക്രമം ആദ്യം പൊട്ടിപ്പുറപ്പെട്ടത്. 115 ഗോ​ത്ര ഗ്രാ​മ​ങ്ങ​ൾ​ക്ക് ഇ​തി​ന​കം തീ​യി​ട്ടു. 4000 വീ​ടു​ക​ൾ ക​ത്തി​ച്ചാ​മ്പ​ലാ​യി. 75 ഗോ​ത്ര​വ​ർ​ഗ​ക്കാ​ർ കൊ​ല​ചെ​യ്യ​പ്പെ​ട്ട​താ​യി സ്ഥി​രീ​ക​രി​ച്ചു. 50ലേ​റെ പേ​രു​ടെ മ​ര​ണം ക​ണ​ക്കി​ൽ​പ്പെ​ട്ടി​ട്ടി​ല്ല. 225 ച​ർ​ച്ചു​ക​ളാ​ണ് ക​ത്തി​ച്ച​ത്. ച​ർ​ച്ചു​മാ​യി ബ​ന്ധ​പ്പെ​ട്ട 75 അ​നു​ബ​ന്ധ കെ​ട്ടി​ട​ങ്ങ​ളും ചാ​മ്പ​ലാ​യി.

അ​മി​ത് ഷാ ​മ​ണി​പ്പൂ​രി​ൽ വ​ന്ന ശേ​ഷ​മാ​ണ് കാം​ഗ്പോ​ക്പി ജി​ല്ല​യി​ൽ തി​ങ്ക​ളാ​ഴ്ച​യും ചൊ​വ്വാ​ഴ്ച​യു​മാ​യി ‘ആ​രം​ഭാ​യ് തെ​ങ്കോ​ൽ’, ‘മെ​യ്തേ​യി ലീ​പു​ൻ’ എ​ന്നീ സാ​യു​ധ​സം​ഘ​ങ്ങ​ൾ 585 വീ​ടു​ക​ൾ അ​ഗ്നി​ക്കി​ര​യാ​ക്കി​യ​ത് എന്നതും ശ്രദ്ധേയമാണ്. മ​ണി​പ്പൂ​രി​ലെ ബി.​ജെ.​പി സ​ർ​ക്കാ​ർ കു​കി​ക​ളു​ടെ ഗോ​ത്ര​മേ​ഖ​ല​യി​ൽ ‘കോ​മ്പി​ങ് ഓ​പ​റേ​ഷ​ൻ’ തു​ട​ങ്ങി​യ ശേ​ഷ​മാ​ണ് മെ​യ്തേ​യി തീ​വ്ര​വാ​ദി​ക​ൾ മ​ണി​പ്പൂ​​ർ റൈ​ഫി​ൾ​സ്, ഐ.​ആ​ർ.​ബി, മ​ണി​പ്പൂ​ർ പൊ​ലീ​സ് ട്രെ​യി​നി​ങ് അ​ക്കാ​ദ​മി എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്ന് ആ​യു​ധ​ങ്ങ​ൾ ക​വ​ർ​ച്ച ചെ​യ്ത​ത്.

ഇതിനിടെ, മണിപ്പൂരിൽ സമാധാനം നിലനിർത്താനുള്ള കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ ശ്രമങ്ങളെ അഭിനന്ദിച്ച് കോൺഗ്രസ് രംഗത്തെത്തി. ഏറെ വൈകിയെങ്കിലും കേന്ദ്രസർക്കാരിന്റെ നടപടി സ്വാഗതാർഹമാണ് എന്നാണ് കോൺഗ്രസിന്റെ പ്രതികരണം. കലാപത്തെക്കുറിച്ച് അന്വേഷിക്കേണ്ടത് പട്ടികജാതി വിഭാഗത്തിൽനിന്നുള്ള ചീഫ് ജസ്റ്റിസ് ആണെന്ന ആവശ്യവും കോൺഗ്രസ് മുന്നോട്ടുവച്ചിട്ടുണ്ട്.

TAGS :

Next Story