Quantcast

രാജിക്ക് പിന്നാലെ കവിത കൃഷ്ണനു നേരെ സൈബര്‍ ആക്രമണം; അപലപിച്ച് സി.പി.ഐ എം.എൽ

പാർട്ടിയുടെ ചുമതലകളിൽ നിന്ന് രാജവെച്ചതിന് പിന്നാലെയാണ് കവിതയ്ക്ക് നേരെ സൈബർ ആക്രമണം തുടങ്ങിയത്

MediaOne Logo

Web Desk

  • Published:

    3 Sep 2022 3:04 AM GMT

രാജിക്ക് പിന്നാലെ കവിത കൃഷ്ണനു നേരെ സൈബര്‍ ആക്രമണം; അപലപിച്ച് സി.പി.ഐ എം.എൽ
X

ഡല്‍ഹി: പാർട്ടിയുടെ പൊളിറ്റ്ബ്യൂറോ അംഗത്വം രാജിവച്ചതിന് പിന്നാലെ സി.പി.ഐ എം.എൽ നേതാവ് കവിത കൃഷ്ണന് നേരെ സൈബർ ആക്രമണം. ആക്രമണത്തെ സി.പി.ഐ(എം.എൽ)അപലപിച്ചു. പാർട്ടിയുടെ ചുമതലകളിൽ നിന്ന് രാജവെച്ചതിന് പിന്നാലെയാണ് കവിതയ്ക്ക് നേരെ സൈബർ ആക്രമണം തുടങ്ങിയത്. കവിത പാർട്ടിയിൽ നിന്ന് രാജി വെച്ചതിന് ശേഷം അവർക്ക് നേരെ നടക്കുന്ന സൈബർ ആക്രമണം അപലപനീയമാണെന്നും വലത് സൈബർ ഇടങ്ങളിൽ നിന്നുള്ള ഇത്തരം സ്ത്രീ വിരുദ്ധമായ പെരുമാറ്റം പുതിയതല്ലെന്നും സി.പി.ഐ(എം.എൽ) പറഞ്ഞു.

പാർലമെന്‍ററി ഭരണകൂടത്തെക്കാൾ സോഷ്യലിസ്റ്റ് ഭരണം ഏകാധിപത്യ പ്രവണത പ്രകടിപ്പിക്കുന്നു എന്ന കവിത കൃഷ്ണന്‍റെ ട്വീറ്റ് വിവാദമായിരുന്നു. റഷ്യ-യുക്രെയ്ൻ യുദ്ധവുമായി ബന്ധപ്പെട്ടായിരുന്നു അവരുടെ പ്രതികരണം. ഇതിന് പിന്നാലെ അവർക്കെതിരെ പാർട്ടി നടപടിയെടുത്തിരുന്നു. ചില രാഷ്ട്രീയ ചോദ്യങ്ങളെ പിന്തുടരേണ്ടതുണ്ടെന്നും പാര്‍ട്ടി ഭാരവാഹിത്വങ്ങളില്‍ തുടര്‍ന്നുകൊണ്ട് അത് സാധ്യമാകാത്തതിനാലാണ് രാജിവയ്ക്കുന്നതെന്ന് അവര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കിയിരുന്നു. . മാര്‍ക്‌സിസ്റ്റ്-ലെനിനിസ്റ്റ് രാഷ്ട്രീയത്തെ സംബന്ധിച്ച ചില സുപ്രധാന വിമര്‍ശനങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് പാര്‍ട്ടി വിടാനുള്ള തീരുമാനം അവര്‍ പ്രഖ്യാപിച്ചത്.

സിപിഐ (എംഎല്‍)യുടെ പോളിറ്റ് ബ്യൂറോ അംഗവും രണ്ട് പതിറ്റാണ്ടോളമായി കേന്ദ്ര കമ്മിറ്റി അംഗവുമായിരുന്നു കവിതാ കൃഷ്ണന്‍. സോഷ്യലിസ്റ്റ്, കമ്യൂണിസ്റ്റ് ഭരണകൂട സംവിധാനങ്ങളുടെ ജനാധിപത്യപരമായ വീഴ്ചകള്‍ കുറച്ചുകാലമായി അവര്‍ ചൂണ്ടിക്കാണിച്ചിരുന്നു.

TAGS :

Next Story