Quantcast

ഹസൻ നസ്‌റുല്ലയുടെ കൊലപാതകം; പ്രകോപനപരമായ പോസ്റ്റുകള്‍ ഒഴിവാക്കണമെന്ന് ജമ്മു കശ്മീര്‍ സൈബര്‍ പൊലീസ്

ഹസൻ നസ്‌റുല്ലയുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച് ജമ്മു കശ്മീരിൽ പ്രകടനങ്ങൾ നടന്നിരുന്നു

MediaOne Logo

Web Desk

  • Published:

    29 Sep 2024 12:48 PM GMT

ഹസൻ നസ്‌റുല്ലയുടെ കൊലപാതകം; പ്രകോപനപരമായ പോസ്റ്റുകള്‍ ഒഴിവാക്കണമെന്ന് ജമ്മു കശ്മീര്‍ സൈബര്‍ പൊലീസ്
X

ശ്രീനഗർ: ഇസ്രായേൽ ആക്രമണത്തിൽ ഹിസ്ബുല്ല തലവൻ ഹസൻ നസ്‌റുല്ല കൊല്ലപ്പെട്ടതിന് പിന്നാലെ ജമ്മു കശ്മീരിൽ സമൂഹമാധ്യമ ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകി സൈബർ പൊലീസ്. ഭിന്നിപ്പിനും പ്രകോപനത്തിനും കാരണമാകുന്ന ഉള്ളടക്കങ്ങൾ പങ്കുവയ്ക്കുന്നത് ഒഴിവാക്കണമെന്നാണ് സോഷ്യൽ മീഡിയ ഉപഭോക്താക്കളോട് കശ്മീരിലെ സൈബർ പൊലീസ് ആവശ്യപ്പെട്ടത്.

പ്രകോപനവും ഭിന്നിപ്പുമുണ്ടാക്കുന്ന തരത്തിലുള്ള ചില സമൂഹമാധ്യമ പോസ്റ്റുകൾ ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും ഇത്തരം ഉള്ളടക്കങ്ങൾ പങ്കുവയ്ക്കുന്നതിൽ നിന്നും ആളുകൾ മാറിനിൽക്കണമെന്നും ഇത്തരം ഉള്ളടക്കം പങ്കുവയ്ക്കുന്നവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.

ഹസൻ നസ്‌റുല്ലയുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച് ജമ്മു കശ്മീരിൽ പ്രതിഷേധ പ്രകടനങ്ങൾ നടന്നിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് നിർദേശം പുറത്തുവരുന്നത്. ശ്രീനഗറിലേയും ബുദ്ഗാമിലേയും ഷിയാ സ്വാധീന മേഖലയിലാണ് പ്രതിഷേധ പ്രകടനങ്ങൾ നടന്നത്. ഇസ്രായേലിനും യു.എസിനും എതിരെ മുദ്രാവാക്യമുയർത്തിയായിരുന്നു പ്രതിഷേധം. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.

നസ്‌റുല്ല അടക്കം ലബനാനിലും ഗസ്സയിലും രക്തസാക്ഷികളായവർക്ക് ഐക്യദാർഢ്യം അർപ്പിച്ച് ഇന്നത്തെ പിഡിപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം നിർത്തിവെച്ചതായി പിഡിപി നേതാവും മുൻ മുഖ്യമന്ത്രിയുമായ മെഹ്ബൂബ മുഫ്തി പറഞ്ഞിരുന്നു.

TAGS :

Next Story