Quantcast

ഡാനിഷ് അലി കോൺഗ്രസിൽ ചേർന്നു

ബി.എസ്.പി എം.പിയായ അദ്ദേഹത്തെ നേരത്തെ പാർട്ടി സസ്‌പെൻഡ് ചെയ്തിരുന്നു.

MediaOne Logo

Web Desk

  • Published:

    20 March 2024 12:01 PM GMT

Danish Ali Joined Congress
X

ന്യൂഡൽഹി: അംറോഹ എം.പിയും ബി.എസ്.പി മുൻ നേതാവുമായ ഡാനിഷ് അലി കോൺഗ്രസിൽ ചേർന്നു. കഴിഞ്ഞ ആഴ്ച അദ്ദേഹം ഡൽഹിയിൽ സോണിയാ ഗാന്ധിയുടെ വസതിയിലെത്തി ചർച്ച നടത്തിയിരുന്നു. സോണിയാ ഗാന്ധിക്കൊപ്പമുള്ള ഫോട്ടോ എക്‌സിൽ പോസ്റ്റ് ചെയ്ത അദ്ദേഹം അംറോഹയിൽനിന്ന് കോൺഗ്രസ് ടിക്കറ്റിൽ മത്സരിക്കുമെന്നും സൂചന നൽകിയിരുന്നു.

ഒരു ഭാഗത്ത് വിഭാഗീയ ശക്തികളും മറുവശത്ത് പാർശ്വവത്കരിക്കപ്പെട്ടവർക്ക് വേണ്ടി നിലകൊള്ളുന്നവരുമാണ്. ഇന്നത്തെ സാഹചര്യത്തിൽ കോൺഗ്രസിനൊപ്പം ചേർന്നുപോകാൻ തീരുമാനിക്കുകയായിരുന്നു. രാഹുൽ ഗാന്ധിയുടെ ന്യായ് യാത്ര ജനങ്ങളെ സ്വാധീനിച്ചിട്ടുണ്ട്. രാജ്യത്ത് നിലനിൽക്കുന്ന പ്രശ്‌നങ്ങൾ വലിയ രീതിയിൽ ജനങ്ങളെ സ്വാധീനിക്കുന്നുണ്ടെന്നും ഡാനിഷ് അലി പറഞ്ഞു.

രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്രയിലും ഡാനിഷ് അലി പങ്കെടുത്തിരുന്നു. തൃണമൂൽ എം.പി മഹുവ മൊയ്ത്രയെ അയോഗ്യയാക്കിയതിൽ പ്രതിഷേധിച്ച് പ്രതിപക്ഷ എം.പിമാർക്കൊപ്പം ഡാനിഷ് അലിയും വാക്കൗട്ട് നടത്തിയിരുന്നു. ഇത് പാർട്ടി തീരുമാനത്തിന് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ബി.എസ്.പി ഡാനിഷ് അലിയെ സസ്‌പെൻഡ് ചെയ്തത്.

TAGS :

Next Story