Quantcast

ഡാനിഷ് സിദ്ധീഖി ഇനി ഓർമ; മൃതേദഹം സംസ്കരിച്ചു

ഇന്നലെ വൈകീട്ട് ആറ് മണിയോടെ ഡൽഹിയിലെത്തിച്ച മൃതദേഹം ജാമിഅ മില്ലിയ സ൪വകലാശാലക്കകത്തുള്ള ഖബറിസ്ഥാനിൽ ഖബറടക്കി

MediaOne Logo

Web Desk

  • Published:

    19 July 2021 1:31 AM GMT

ഡാനിഷ് സിദ്ധീഖി ഇനി ഓർമ; മൃതേദഹം സംസ്കരിച്ചു
X

അഫ്ഗാൻ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ഇന്ത്യൻ ഫോട്ടോജേര്‍ണലിസ്റ്റ് ഡാനിഷ് സിദ്ധീഖി ഇനി ഓർമ. ഇന്നലെ വൈകീട്ട് ആറ് മണിയോടെ ഡൽഹിയിലെത്തിച്ച മൃതദേഹം ജാമിഅ മില്ലിയ സ൪വകലാശാലക്കകത്തുള്ള ഖബറിസ്ഥാനിൽ ഖബറടക്കി. ആയിരങ്ങളാണ് ഡാനിഷ് സിദ്ദീഖിക്ക് അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തിയത് .

മാധ്യമപ്രവ൪ത്തനത്തിനായി ജീവൻ തന്നെ ബലി നൽകിയ സാഹസിക മാധ്യമപ്രവ൪ത്തകൻ ഡാനിഷ് സിദ്ധീഖി ഇനി ജനമനസുകളിൽ ജീവിക്കും. കാണ്ഡഹാറിൽ നിന്ന് കാബൂളിലേക്കും എയ൪ ഇന്ത്യ വിമാനത്തിൽ വൈകിട്ട് ആറ് മണിയോടെ ഡൽഹിയിലുമെത്തിച്ച ഡാനിഷിന്‍റെ മൃതദേഹം ഒരു നോക്ക് കാണാൻ തടിച്ചു കൂടിയത് ആയിരങ്ങളാണ്. ബന്ധുക്കളും സഹപ്രവ൪ത്തകരും മാധ്യമ സുഹൃത്തുക്കളും നാട്ടുകാരും മുതൽ കേട്ട് പരിചയിച്ചവ൪ വരെ യാത്രാമൊഴി നൽകാൻ ഒഴുകിയെത്തി.

നടപടിക്രമങ്ങൾ പൂ൪ത്തിയാക്കി എട്ട് മണിയോടെ മൃതദേഹം വീട്ടിലെത്തിച്ചു. അടുത്ത ബന്ധുക്കളും സഹപ്രവ൪ത്തകരും അവസാനമായി ഒരു നോക്ക് കണ്ട ശേഷം മൃതദേഹം ജാമിഅ മില്ലിയ സ൪വകലാശാല സ്കൂൾ അങ്കണത്തിൽ നടന്ന ജനാസ നമസ്കാരത്തിൽ പങ്കെടുത്തവരും നിരവധി. ഒടുവിൽ ആ രക്തസാക്ഷിയെ ഖബറടക്കി. യാത്രയായത് ഓ൪ക്കാൻ ഒരുപിടി ഓ൪മകൾ ബാക്കിയാക്കി.

TAGS :

Next Story