Quantcast

"ഞാനിതെങ്ങനെ എന്‍റെ അനിയനോട് പറയും?"; കശ്മീരിലെ സിവിലിയന്‍റെ മരണത്തില്‍ പൊട്ടിക്കരഞ്ഞ് മകള്‍

ശ്രീനഗറിൽ സുരക്ഷസേനയുമായുണ്ടായ ഏറ്റുമുട്ടലിൽ പാകിസ്​താൻ തീവ്രവാദി ഉൾപ്പെടെ നാലു പേരാണ് കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത്

MediaOne Logo

ijas

  • Updated:

    2021-11-17 10:09:48.0

Published:

17 Nov 2021 9:58 AM GMT

ഞാനിതെങ്ങനെ എന്‍റെ അനിയനോട് പറയും?; കശ്മീരിലെ സിവിലിയന്‍റെ മരണത്തില്‍ പൊട്ടിക്കരഞ്ഞ് മകള്‍
X

കശ്മീരില്‍ തീവ്രവാദികളും സുരക്ഷാ സേനയും തമ്മിലുള്ള വെടിവെപ്പില്‍ സിവിലിയന്‍ കൊല്ലപ്പെട്ടതില്‍ വികാരഭരിതമായ പ്രതികരണവുമായി മകള്‍. "ഞാനിതെങ്ങനെ എന്‍റെ അനിയനോട് പറയും? അവന്‍ എന്നേക്കാളും ഇളയതാണ്. അവന് ഇതിനെക്കുറിച്ച് ഒന്നുമറിയില്ല. അവന്‍ എന്നെ പോലെ തന്നെ അവന്‍റെ പിതാവുമായി വളരെ അടുപ്പത്തിലായിരുന്നു'; പൊട്ടിക്കരഞ്ഞ് അല്‍ത്താഫ് ഭട്ടിന്‍റെ മകള്‍ പ്രതികരിച്ചു.

"നിങ്ങളെന്താണ് ഈ ചെയ്തത് എന്ന് ഞാന്‍ അവരോട്(പൊലീസിനോട്) വിറച്ചുകൊണ്ട് തന്നെ ചോദിച്ചു. പക്ഷേ അവര്‍ പൊട്ടിച്ചിരിക്കുകയായിരുന്നു. അവര്‍ ഒരു നാണവുമില്ലാതെയാണ് പൊട്ടിച്ചിരിച്ചത്"-അല്‍ത്താഫ് ഭട്ടിന്‍റെ മകള്‍ പറഞ്ഞു.

ശ്രീനഗറിൽ സുരക്ഷസേനയുമായുണ്ടായ ഏറ്റുമുട്ടലിൽ പാകിസ്​താൻ തീവ്രവാദി ഉൾപ്പെടെ നാലു പേരാണ് കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത്. ഇതിൽ രണ്ടു പേർ വ്യവസായികളാണ്​. അൽതാഫ് ഭട്ട്, ഡോ. മുദസ്സിർ ഗുൽ എന്നിവരാണ്​ കൊല്ലപ്പെട്ട വ്യവസായികൾ. ഇരുവരും വെടിവെപ്പ് നടന്ന സ്ഥലത്തെ വ്യവസായ സ്ഥാപനത്തില്‍ കട നടത്തി വരികയായിരുന്നു.

കൊല്ലപ്പെട്ട അല്‍ത്താഫ് ഭട്ടിനെ പൊലീസ് മനുഷ്യകവചമായി ഉപയോഗിക്കുകയായിരുന്നുവെന്ന് ബന്ധു സൈമ ട്വിറ്ററില്‍ പ്രതികരിച്ചു.

TAGS :

Next Story