Quantcast

പാന്‍കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കാന്‍ വീണ്ടും സാവകാശം; സമയപരിധി നീട്ടി

ഡീമാറ്റ് അക്കൗണ്ട്, മ്യൂച്വല്‍ ഫണ്ട് നിക്ഷേപം തുടങ്ങിയ സേവനങ്ങള്‍ ലഭിക്കുന്നതിനും പാന്‍കാര്‍ഡ് നിര്‍ബന്ധമാണ്

MediaOne Logo

Web Desk

  • Published:

    18 Sep 2021 9:11 AM GMT

പാന്‍കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കാന്‍ വീണ്ടും സാവകാശം; സമയപരിധി നീട്ടി
X

പാന്‍കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കാനുള്ള സമയപരിധി കേന്ദ്ര സര്‍ക്കാര്‍ വീണ്ടും നീട്ടി. ഈ മാസം 30ന് അവസാനിക്കാനിരിക്കെയാണ് 2022 മാര്‍ച്ച് 31 വരെ സമയം നീട്ടിയിരിക്കുന്നത്. കോവിഡ് പ്രതിസന്ധി നിലനില്‍ക്കുന്നതിനാലാണ് കൂടുതല്‍ സമയം അനുവദിക്കുന്നതെന്ന് പ്രത്യക്ഷ നികുതി ബോര്‍ഡ് അറിയിച്ചു.

ബാങ്ക് അക്കൗണ്ട് തുറക്കുന്നത് ഉള്‍പ്പെടെ വിവിധ സേവനങ്ങള്‍ക്ക് പാന്‍കാര്‍ഡ് നിര്‍ബന്ധമാക്കിയിരുന്നു. ആദായനികുതി വകുപ്പിന്റെ പോര്‍ട്ടലില്‍ കയറി പാന്‍കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. ലിങ്ക് ആധാര്‍ ഓപ്ഷനില്‍ ക്ലിക്ക് ചെയ്ത് സേവനം പൂര്‍ത്തിയാക്കാനുള്ള സംവിധാനമാണ് ക്രമീകരിച്ചിരിക്കുന്നത്.

ഡീമാറ്റ് അക്കൗണ്ട്, മ്യൂച്വല്‍ ഫണ്ട് നിക്ഷേപം തുടങ്ങിയ സേവനങ്ങള്‍ ലഭിക്കുന്നതിനും പാന്‍കാര്‍ഡ് നിര്‍ബന്ധമാണ്.

TAGS :

Next Story