Quantcast

ക്ഷാമബത്ത 28 ശതമാനമാക്കി ഉയര്‍ത്തി; കേന്ദ്ര സർക്കാർ ജീവനക്കാരുടെ ശമ്പളം കുത്തനെ കൂടും

ഡിഎ പുനഃസ്ഥാപിച്ചതോടെ ജീവനക്കാരുടെ ശമ്പളത്തിൽ വൻവർധനവുണ്ടാകും. 50 ലക്ഷത്തോളം കേന്ദ്ര സർക്കാർ ജീവനക്കാർക്കും 65 ലക്ഷത്തിലേറെ വരുന്ന പെൻഷൻകാർക്കുമാണ് വർധനവിന്റെ ഗുണം ലഭിക്കുക

MediaOne Logo

Web Desk

  • Published:

    14 July 2021 2:52 PM GMT

ക്ഷാമബത്ത 28 ശതമാനമാക്കി ഉയര്‍ത്തി; കേന്ദ്ര സർക്കാർ ജീവനക്കാരുടെ ശമ്പളം കുത്തനെ കൂടും
X

കേന്ദ്ര സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത(ഡിഎ) കുത്തനെ കൂട്ടി. 17 ശതമാനത്തിൽനിന്ന് 28 ശതമാനമായാണ് വർധിപ്പിച്ചിരിക്കുന്നത്. 11 ശതമാനത്തിന്റെ വർധനയാണുണ്ടായിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.

കോവിഡിനെത്തുടർന്ന് കേന്ദ്ര സർക്കാർ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ക്ഷാമബത്ത നല്‍കുന്നത് നിർത്തിവച്ചിരുന്നു. ഇവര്‍ക്കെല്ലാം ആശ്വാസമാകുന്നതാണ് കേന്ദ്രത്തിന്‍റെ പുതിയ തീരുമാനം. പുതുക്കിയ ഡിഎ ഈ മാസം ഒന്നുമുതലാണ് പ്രാബല്യത്തില്‍ വരുന്നത്. അടുത്ത മാസത്തെ ശമ്പളത്തില്‍ ഈ തുക ലഭിക്കും.

ഡിഎ പുനഃസ്ഥാപിച്ചതോടെ ജീവനക്കാരുടെ ശമ്പളത്തിൽ വൻവർധനവുണ്ടാകും. 50 ലക്ഷത്തോളം കേന്ദ്ര സർക്കാർ ജീവനക്കാർക്കും 65 ലക്ഷത്തിലേറെ വരുന്ന പെൻഷൻകാർക്കുമാണ് വർധനവിന്റെ ഗുണം ലഭിക്കുക. കഴിഞ്ഞ തവണയും ക്ഷാമബത്ത കൂട്ടിയിരുന്നെങ്കിലും അതു നല്‍കിത്തുടങ്ങിയിരുന്നില്ല.

ദേശീയ ആയുഷ് മിഷൻ പദ്ധതി 2026 വരെ തുടരാനും 12,000 പുതിയ ആയുഷ് കേന്ദ്രങ്ങൾ തുടങ്ങാനും മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ട്. 4,607 കോടി രൂപ ഇതിനായി നീക്കിവയ്ക്കും. കോടതികളുടെ സൗകര്യം മെച്ചപ്പെടുത്തുന്നതിന് 9,000 കോടി രൂപയുടെ പദ്ധതിക്കും ക്ഷീരമേഖലയിലെ വികസനത്തിനും മൃഗസംരക്ഷണത്തിനുമായി 54,618 കോടി രൂപയുടെ പദ്ധതിക്കും മന്ത്രിസഭ അംഗീകാരം നൽകി.

TAGS :

Next Story