Quantcast

ഗംഭീറിന് ഭീഷണി സന്ദേശം അയച്ചത് പാകിസ്താനിലെ വിദ്യാർത്ഥിയെന്ന് ഡൽഹി പൊലീസ്

ഡൽഹി പൊലീസ് സൈബർ സെല്ലിനെ ഉദ്ധരിച്ച് സിഎൻഎൻ ന്യൂസ് 18നാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. കഴിഞ്ഞ ചൊവ്വാഴ്ച്ച രാത്രിയാണ് ഗംഭീറിന് ഇ-മെയിലിൽ വധഭീഷണി വന്നത്. പിന്നാലെ ഗംഭീറിന്റെ രാജേന്ദ്ര നഗറിലെ വീട്ടില്‍ ഡല്‍ഹി പൊലീസ് സുരക്ഷ ശക്തിപ്പെടുത്തിയിരുന്നു.

MediaOne Logo

Web Desk

  • Published:

    25 Nov 2021 9:35 AM GMT

ഗംഭീറിന് ഭീഷണി സന്ദേശം അയച്ചത് പാകിസ്താനിലെ വിദ്യാർത്ഥിയെന്ന് ഡൽഹി പൊലീസ്
X

ഗൗതം ഗംഭീറിന് വധഭീഷണി സന്ദേശം അയച്ചത് പാകിസ്താനിലെ കോളജ് വിദ്യാർത്ഥി. ഡൽഹി പൊലീസ് സൈബർ സെല്ലിനെ ഉദ്ധരിച്ച് സിഎൻഎൻ ന്യൂസ് 18നാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. കഴിഞ്ഞ ചൊവ്വാഴ്ച്ച രാത്രിയാണ് ഗംഭീറിന് ഇ-മെയിലിൽ വധഭീഷണി വന്നത്. പിന്നാലെ ഗംഭീറിന്റെ രാജേന്ദ്ര നഗറിലെ വീട്ടില്‍ ഡല്‍ഹി പൊലീസ് സുരക്ഷ ശക്തിപ്പെടുത്തിയിരുന്നു. ഐ.എസ് ഭീകരരുടെ വധഭീഷണിയെന്നായിരുന്നു ഗംഭീര്‍ പരാതിയില്‍ പറഞ്ഞിരുന്നത്.

'പാകിസ്താനിലെ കറാച്ചിയിൽ നിന്നാണ് ഇമെയിൽ സന്ദേശം. ഷഹീദ് ഹമീദി എന്നയാളാണ് ഇമെയിൽ ക്രിയേറ്റ് ചെയ്തിരിക്കുന്നത്. ഇദ്ദേഹത്തിന് 20-25 വയസ് പ്രായമുണ്ടാകും. കറാച്ചിയിലെ സിന്ധ് യൂണിവേഴ്‌സിറ്റിയിലെ വിദ്യാർത്ഥിയാണ്'-ഡൽഹി പൊലീസിനെ ഉദ്ധരിച്ച് സിഎൻഎൻ ന്യൂസ് 18 റിപ്പോർട്ട് ചെയ്യുന്നു. ഞങ്ങൾ നിന്നെയും കുടുംബത്തെയും വധിക്കാൻ പോകുന്നുവെന്നായിരുന്നു ഇമെയിൽ സന്ദേശം. അതേസമയം ഭീഷണിക്ക് പിന്നിൽ എന്ത് താൽപര്യമാണെന്ന് വ്യക്തമായിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്.

ഞങ്ങള്‍ നിങ്ങളെ കൊല്ലണമെന്ന ഉദ്ദേശത്തില്‍ തന്നെയാണുണ്ടായിരുന്നത്. പക്ഷേ ഇന്നലെ നിങ്ങള്‍ രക്ഷപ്പെട്ടുവെന്നാണ് സന്ദേശം വിശദമാക്കുന്നത്. നിങ്ങള്‍ കുടുംബത്തേയും ജീവിതത്തേയും ഇഷ്ടപ്പെടുന്നുവെങ്കില്‍ രാഷ്ട്രീയത്തില്‍ നിന്നും കശ്മീര്‍ പ്രശ്നങ്ങളില്‍ നിന്നും അകന്നു നില്‍ക്കുക എന്നും ഭീഷണി സന്ദേശത്തിലുണ്ടായിരുന്നു. ഗൗതം ഗംഭീറിന്‍റെ ഡല്‍ഹിയിലെ വസതിയുടെ പുറത്ത് നിന്നുള്ള വീഡിയോ ദൃശ്യങ്ങള്‍ അടക്കം സന്ദേശത്തിലുണ്ടായിരുന്നു.

ഗംഭീറിന്റെ ഔദ്യോഗിക ഇ മെയിലിലേക്കാണ് ഭീഷണി സന്ദേശം എത്തിയത്. 2018ലാണ് ഗംഭീര്‍ ക്രിക്കറ്റില്‍ നിന്ന് വിരമിച്ചത്. പിന്നീട് രാഷ്ട്രീയത്തില്‍ സജീവമായി. 2019ല്‍ ബി.ജെ.പി എംപിയായി തെരഞ്ഞെടുക്കപ്പെട്ടു. ഈസ്റ്റ് ദില്ലിയില്‍ നിന്നാണ് ഗൗതം ഗംഭീര്‍ എംപിയായി തെരഞ്ഞെടുക്കപ്പെട്ടത്.





TAGS :

Next Story