Quantcast

ഇന്ത്യയെ ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കണം, അല്ലെങ്കില്‍ ജലസമാധിയടയും: ജഗദ്ഗുരു പരമഹംസ് ആചാര്യ മഹാരാജ്

'രാജ്യത്തെ മുസ്‍ലിംകളുടെയും ക്രിസ്ത്യാനികളുടെയും പൗരത്വം റദ്ദാക്കണം'

MediaOne Logo

Web Desk

  • Published:

    29 Sep 2021 4:56 AM GMT

ഇന്ത്യയെ ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കണം, അല്ലെങ്കില്‍ ജലസമാധിയടയും: ജഗദ്ഗുരു പരമഹംസ് ആചാര്യ മഹാരാജ്
X

ഇന്ത്യയെ 'ഹിന്ദു രാഷ്ട്രം' ആയി പ്രഖ്യാപിക്കണമെന്ന് സന്യാസി ജഗദ്ഗുരു പരമഹംസ് ആചാര്യ മഹാരാജ്. ഗാന്ധിജിയുടെ ജന്മദിനമായ ഒക്ടോബര്‍ 2ന് ഹിന്ദുരാഷ്ട്ര പ്രഖ്യാപനം നടത്തണമെന്നാണ് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. അല്ലാത്തപക്ഷം സരയൂ നദിയിൽ ജലസമാധിയടയും. രാജ്യത്തെ മുസ്‍ലിംകളുടെയും ക്രിസ്ത്യാനികളുടെയും പൌരത്വം റദ്ദാക്കണമെന്നും ആചാര്യ മഹാരാജ് ആവശ്യപ്പെട്ടു. അയോധ്യയില്‍ വെച്ച് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോടാണ് പ്രതികരണം.

അയോധ്യയിൽ രാമക്ഷേത്ര നിർമാണം പുരോഗമിക്കുന്നതിനിടെയാണ് ജഗദ്ഗുരു പരമഹംസ് ആചാര്യ മഹാരാജ് ഇക്കാര്യം പറഞ്ഞത്. അടുത്ത വര്‍ഷം ഉത്തർപ്രദേശില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് വിവാദ പരാമര്‍ശമെന്നതും ശ്രദ്ധേയമാണ്. സന്യാസിയെ പിന്തുണച്ച് 'ഹിന്ദു സനാതൻ ധർമ്മ സൻസദ്' നടത്തുമെന്ന് അയോധ്യയിലെ മറ്റു ചില സന്യാസികള്‍ പറഞ്ഞു.

ജഗദ്ഗുരു ആചാര്യ മഹാരാജ് നേരത്തെ ദ്വാരക ശാരദ പീഠ് പ്രമുഖ് ശങ്കരാചാര്യ സ്വാമി സ്വരൂപാനന്ദിനെ അയോധ്യയിലെ രാമക്ഷേത്ര ഭൂമിപൂജയുടെ സമയത്ത് വെല്ലുവിളിച്ചിരുന്നു. സ്വരൂപാനന്ദിനെ കോൺഗ്രസിന്‍റെ പാദസേവകന്‍ എന്നാണ് വിളിച്ചത്.

TAGS :

Next Story