Quantcast

വാഹനങ്ങൾ സഞ്ചരിക്കുന്നതിനിടെ പാലം തകർന്നു; യാത്രക്കാർ രക്ഷപ്പെട്ടത്​​ തലനാരിഴക്ക്​ - വിഡിയോ

ഉത്തരാഖണ്ഡിൽ ദിവസങ്ങളായി തുടരുന്ന മഴയിൽ വ്യാപക നാശനഷ്​ടങ്ങൾ

MediaOne Logo

Web Desk

  • Updated:

    2021-08-27 15:52:11.0

Published:

27 Aug 2021 3:51 PM GMT

വാഹനങ്ങൾ സഞ്ചരിക്കുന്നതിനിടെ പാലം തകർന്നു; യാത്രക്കാർ രക്ഷപ്പെട്ടത്​​ തലനാരിഴക്ക്​ - വിഡിയോ
X

ഉത്തരാഖണ്ഡിൽ ദിവസങ്ങളായി തുടരുന്ന മഴയിൽ വ്യാപക നാശനഷ്​ടം. ഡെറാഡൂൺ - ​​​ഋഷികേശ് ഹൈവേയിലെ റാണിപോഖരിയിൽ ജഖാൻ നദിക്ക്​ കുറുകെയുള്ള പാലം മഴവെള്ളപ്പാച്ചിലിൽ തർന്നു. നിരവധി വാഹനങ്ങൾ സഞ്ചരിക്കുന്നതിനിടെയാണ് പാലം തകർന്നത്. വാഹനങ്ങൾക്ക് കേടുപാടുകൾ​ സംഭവിച്ചത്​.

നിരവധി വാഹനങ്ങൾ പാലത്തിന്‍റെ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതും ആളുകൾ ഓടിപ്പോകുന്നതും സ്ഥലത്തുനിന്നുള്ള ദൃശ്യങ്ങളിൽ കാണാം. രണ്ട്​ കാറുകൾ ഒലിച്ച്​ പോയതായും റിപ്പോർട്ടുണ്ട്​. അതേസമയം, ആർക്കും കാര്യമായ പരി​ക്കുകൾ സംഭവിച്ചിട്ടില്ല. ഇതുവഴി ഗതാഗതം പൂർണമായും തടസപ്പെട്ടു.

സംസ്ഥാന ദുരന്ത പ്രതികരണ സേനയുടെ റെസ്ക്യൂ, ഡീപ് ഡൈവിംഗ് ടീമുകൾ സ്ഥലത്തെത്തിയാണ് രക്ഷാപ്രവർത്തനവും ദുരിതാശ്വാസ പ്രവർത്തങ്ങൾ നടത്തിയത്​. മറ്റൊരു സംഭവത്തിൽ, മാൽദേവത-സഹസ്രധാര ലിങ്ക് റോഡിന്‍റെ ചില ഭാഗങ്ങൾ മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോയി. തപോവൻ മുതൽ മലേത്ത വരെയുള്ള ദേശീയപാത 58 കനത്ത മഴയെ തുടർന്ന് അടച്ചതായി തെഹ്രി-ഗർവാൾ ജില്ല അധികൃതർ പറഞ്ഞു.

ഋഷികേശ്-ദേവ്പ്രയാഗ്, ​​​ഋഷികേശ്-തെഹ്രി, ഡെറാഡൂൺ-മസൂറി റോഡുകളും കഴിഞ്ഞ 3-4 ദിവസമായി പെയ്യുന്ന മഴയെ തുടർന്ന് അടച്ചു. പലയിടങ്ങളിലും മണ്ണിടിച്ചിൽ സംഭവിച്ചിട്ടുണ്ട്​. പ്രതികൂല കാലാവസ്ഥ മാറുന്നതുവരെ പ്രദേശത്തേക്ക് യാത്ര ചെയ്യാൻ പാടില്ലെന്നും നിർദേശമുണ്ട്.

TAGS :

Next Story