Quantcast

കെജ്‌രിവാളിന് ജാമ്യമില്ല; ഹരജി തള്ളി കോടതി, വൈദ്യപരിശോധന നടത്താൻ നിർദേശം

ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ഏഴു ദിവസത്തേക്കാണ് ജാമ്യം തേടിയത്.

MediaOne Logo

Web Desk

  • Updated:

    2024-06-05 12:44:26.0

Published:

5 Jun 2024 10:54 AM GMT

arvind kejriwal
X

ഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിന്റെ ഇടക്കാല ജാമ്യാപേക്ഷ ഡൽഹി റൗസ് അവന്യൂ കോടതി തള്ളി. ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടി ഏഴു ദിവസത്തേക്കാണ് ജാമ്യം തേടിയത്.

കോടതിയിൽ ഹാജരാക്കിയ കെജ്‌രിവാളിൻ്റെ ജുഡീഷ്യൽ കസ്റ്റഡി കോടതി ജൂൺ 19 വരെ നീട്ടി. കെജ്‌രിവാളിന് ആവശ്യമായ വൈദ്യപരിശോധന നടത്താനും കോടതി ബന്ധപ്പെട്ട അധികൃതരോട് നിർദ്ദേശിച്ചു. കെജ്‌രിവാളിന്റെ ജാമ്യാപേക്ഷ ജൂൺ ഏഴിന് വീണ്ടും പരിഗണിക്കും.

മദ്യനയ അഴിമതിക്കേസിൽ മാർച്ചിലാണ് കെജ്‌രിവാൾ അറസ്റ്റിലായത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി മൂന്നാഴ്ചത്തെ താൽക്കാലിക ജാമ്യം അനുവദിച്ചിരുന്നു. സുപ്രീം കോടതി അനുവദിച്ച ഇടക്കാല ജാമ്യകാലാവധി തീർന്നതിനുപിന്നാലെ രണ്ടുദിവസത്തിന് മുൻപ് കെജ്‍രിവാൾ തിഹാർ ജയിലിലേക്ക് മടങ്ങുകയും ചെയ്തു.

ചുമതലകള്‍ പാര്‍ട്ടി നേതാക്കള്‍ക്ക് കൈമാറിയാണ് അദ്ദേഹം ജയിലിലേക്ക് മടങ്ങിയത്. ഭരണ നിര്‍വഹണത്തിന്റെ ഏകോപന ചുമതല മന്ത്രി അതിഷി മെര്‍ലേനയ്ക്കാണ് കൈമാറിയത്. പാര്‍ട്ടി നിയന്ത്രണത്തിന്റെ ചുമതല സംഘടനാ ജനറല്‍ സെക്രട്ടറി സന്ദീപ് പഥക്കിനും നൽകി. മുതിര്‍ന്ന നേതാവ് സഞ്ജയ് സിങ്ങിനു ചുമതലകളൊന്നും നല്‍കിയിട്ടില്ല. എത്ര കാലം ജയിലിൽ കഴിഞ്ഞാലും കെജ്‍രിവാൾ തന്നെയായിരിക്കും മുഖ്യമന്ത്രിയെന്ന് എ.എ.പി ജനറൽ സെക്രട്ടറി സന്ദീപ് പഥക് പ്രതികരിച്ചു.

TAGS :

Next Story