Quantcast

പോപുലർ ഫ്രണ്ട് നേതാവ് ഇ അബൂബക്കറിന് അടിയന്തര ചികിത്സ നൽകാൻ കോടതി നിർദേശം

ജ്യാമ്യാപേക്ഷേ അടുത്ത മാസം അഞ്ചിന് കോടതി വീണ്ടും പരിഗണിക്കും.

MediaOne Logo

Web Desk

  • Published:

    22 Oct 2022 1:57 PM GMT

പോപുലർ ഫ്രണ്ട് നേതാവ് ഇ അബൂബക്കറിന് അടിയന്തര ചികിത്സ നൽകാൻ കോടതി നിർദേശം
X

ന്യൂഡൽഹി: ജയിലിൽ കഴിയുന്ന പോപുലർ ഫ്രണ്ട് മുൻ ചെയർമാൻ ഇ. അബൂബക്കറിന് അടിയന്തരമായി ചികിത്സ നൽകാൻ കോടതി നിർദേശം. ഡൽഹി പട്യാല ഹൗസ് കോടതിയുടേതാണ് നിർദേശം.

ഇ അബൂബക്കറിന്റെ ആരോഗ്യ സ്ഥിതിയുടെ റിപ്പോർട്ട്‌ സമർപ്പിക്കാനും കോടതി എൻ.ഐ.എയ്ക്ക് നിർദേശം നൽകി. ജ്യാമ്യാപേക്ഷേ അടുത്ത മാസം അഞ്ചിന് കോടതി വീണ്ടും പരിഗണിക്കും.

അബൂബക്കറിന്‍റെ ജാമ്യാപേക്ഷ ഒക്ടോബർ 13ന് ഡൽഹി ഹൈക്കോടതി തള്ളിയിരുന്നു. ആരോഗ്യസ്ഥിതി ചൂണ്ടിക്കാണിച്ചായിരുന്നു ഹരജി നൽകിയത്. ജാമ്യം തേടി ആദ്യം വിചാരണ കോടതിയെയാണ് സമീപിക്കേണ്ടതെന്ന് എൻ.ഐ.എ ഹൈക്കോടതിയെ അറിയിച്ചു.

തന്റെ ചോദ്യംചെയ്യല്‍ പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നും നിലവില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണെന്നും ആരോഗ്യപ്രശ്‌നങ്ങളുള്ളതിനാല്‍ ജാമ്യം അനുവദിക്കണമെന്നുമാണ് അബൂബക്കര്‍ ഹരജിയിൽ ആവശ്യപ്പെട്ടത്.

ചികിത്സാരേഖകള്‍ കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. എന്നാല്‍ ഹൈക്കോടതി ഹരജി തള്ളുകയും എന്‍.ഐ.എ കോടതിയെ സമീപിക്കാൻ നിർദേശം നൽകുകയുമായിരുന്നു.

TAGS :

Next Story