ആദായനികുതി വകുപ്പിനെതിരെ കോൺഗ്രസ് നൽകിയ ഹരജി ഡൽഹി ഹൈക്കോടതി തള്ളി
തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉൾപ്പെടെ കോൺഗ്രസ് കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനിടെയാണ് കോടതിയിൽനിന്ന് തിരിച്ചടിയുണ്ടായത്.
ന്യൂഡൽഹി: ആദായനികുതി വകുപ്പിനെതിരെ കോൺഗ്രസ് നൽകിയ ഹരജി ഡൽഹി ഹൈക്കോടതി തള്ളി. നികുതി പുനർനിർണയിക്കാനുള്ള തീരുമാനത്തിനെതിരെ നൽകിയ ഹരജിയാണ് തള്ളിയത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉൾപ്പെടെ സാമ്പത്തിക പ്രതിസന്ധി ശക്തമാകുന്നതിനിടെയാണ് ഡൽഹി ഹൈക്കോടതിയിൽനിന്നുള്ള തിരിച്ചടി.
കോൺഗ്രസിന്റെ 2014-2017 കാലയളവിലെ നികുതി പുനർനിർണയിക്കാനാണ് ആദായനികുതി വകുപ്പിന്റെ തീരുമാനം. 520 കോടിയിലേറെ രൂപയുടെ വരുമാനം കോൺഗ്രസിനുണ്ട്. എന്നാൽ മതിയായ നികുതി അടയ്ക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസിന്റെയും യൂത്ത് കോൺഗ്രസിന്റെയും അക്കൗണ്ടുകൾ ആദായനികുതി വകുപ്പ് മരവിപ്പിച്ചിരുന്നു. ആദായിനികുതി വകുപ്പിന്റെ നടപടികൾ ഇപ്പോൾ നടക്കുന്നത് പോലെ മുന്നോട്ട് പോകട്ടെ എന്ന നിലപാടാണ് ഡൽഹി ഹൈക്കോടതി സ്വീകരിച്ചത്.
Next Story
Adjust Story Font
16