Quantcast

മദ്യനയ അഴിമതി; അരവിന്ദ് കെജ്‌രിവാളിന് ജാമ്യമില്ല

വിചാരണ കോടതിയെ സമീപിക്കാനാണ് ഹൈക്കോടതിയുടെ നിർദേശം.

MediaOne Logo

Web Desk

  • Published:

    5 Aug 2024 9:26 AM GMT

Delhi High court denied bail for Kejriwal
X

ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ഡൽഹി ഹൈക്കോടതി ജാമ്യം നിഷേധിച്ചു. വിചാരണ കോടതിയെ സമീപിക്കാനാണ് ഹൈക്കോടതിയുടെ നിർദേശം. മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് സി.ബി.ഐ രജിസ്റ്റർ ചെയ്ത കേസിലാണ് ജാമ്യം നിഷേധിച്ചത്.

ഇ.ഡി കേസിൽ നേരത്തെ കെജ്‌രിവാളിന് ജാമ്യം ലഭിച്ചിരുന്നു. സി.ബി.ഐ കേസിൽ മൂന്ന് ദിവസം വാദം കേട്ടതിന് ശേഷം വിധി പറയാൻ വേണ്ടി മാത്രമാണ് കേസ് ഇന്നത്തേക്ക് മാറ്റിവച്ചത്. ജാമ്യമില്ലെന്ന ഒറ്റവരി മാത്രമാണ് ഇന്ന് ജഡ്ജി പറഞ്ഞത്.

ഹൈക്കോടതി വിധിക്കെതിരെ സുപ്രിംകോടതി സമീപിക്കാനാണ് ആം ആദ്മി പാർട്ടി ആലോചിക്കുന്നത്. തെരഞ്ഞെടുപ്പ് വേളയിൽ കെജ്‌രിവാളിന് 25 ദിവസം സുപ്രിംകോടതി ജാമ്യം നൽകിയിരുന്നു. ഇതിന് ശേഷം ജൂൺ രണ്ടിനാണ് കെജ്‌രിവാൾ ജയിലിൽ തിരിച്ചെത്തിയത്.

TAGS :

Next Story