Quantcast

നീറ്റ് പരീക്ഷ മാറ്റിവെക്കണമെന്ന ഹരജി തള്ളി ഡൽഹി ഹൈക്കോടതി

പരീക്ഷക്ക് പഠിക്കാൻ സമയം പോരെന്നു ചൂണ്ടിക്കാട്ടിയാണ് വിദ്യാർഥികൾ കോടതിയെ സമീപിച്ചത്

MediaOne Logo

Web Desk

  • Updated:

    2022-07-14 11:28:33.0

Published:

14 July 2022 11:27 AM GMT

നീറ്റ് പരീക്ഷ മാറ്റിവെക്കണമെന്ന ഹരജി തള്ളി ഡൽഹി ഹൈക്കോടതി
X

ന്യൂഡൽഹി: നീറ്റ് യു.ജി പരീക്ഷ മാറ്റണമെന്ന ഹരജി ഡൽഹി ഹൈകോടതി തള്ളി. പരീക്ഷ മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ട് മലയാളി വിദ്യാർത്ഥികളടക്കം സമർപ്പിച്ച ഹരജിയാണ് ഹൈക്കോടതി തള്ളിയത്. നേരത്തെ തീരുമാനിച്ചത് പ്രകാരം ജൂലൈ 17നു തന്നെ പരീക്ഷ നടക്കും.

പരീക്ഷ മാറ്റിവെക്കണമെന്ന് ആവശ്യപ്പെടാൻ വിദ്യാർഥികൾക്ക് നിയമപരമായ യാതൊരു അവകാശവുമില്ലെന്ന് നാഷണൽ ടെസ്റ്റിങ് ഏജൻസി(എൻ.ടി.എ) വാദിച്ചു. 90 ശതമാനം വിദ്യാർഥികളും നീറ്റ് അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്തതായും എൻ.ടി.എ അറിയിച്ചു.

3500 പരീക്ഷ കേന്ദ്രങ്ങളിലായി 18 ലക്ഷം വിദ്യാർഥികളാണ് നീറ്റ് പരീക്ഷ എഴുതുന്നത്. പരീക്ഷക്ക് പഠിക്കാൻ സമയം പോരെന്നു ചൂണ്ടിക്കാണിച്ചാണ് വിദ്യാർഥികൾ കോടതിയെ സമീപിച്ചത്. നാലു മുതൽ ആറാഴ്ചത്തേക്ക് പരീക്ഷ നീട്ടണമെന്നായിരുന്നു വിദ്യാർഥികളുടെ ആവശ്യം. നീറ്റ് പരീക്ഷയുടെ സമയത്ത് ദേശീയ തലത്തിൽ മറ്റ് മത്സരപരീക്ഷകൾ നടക്കുന്നുണ്ടെന്നും ഇവ തമ്മിൽ അന്തരമില്ലാത്തതിനാൽ പഠിക്കാൻ സമയം മതിയാകില്ലെന്നുമായിരുന്നു വിദ്യാർഥികളുടെ വാദം.

TAGS :

Next Story