Quantcast

ഡൽഹി മദ്യനയം; രാജ്യത്തെ പ്രതിപക്ഷ ഐക്യത്തിൽ വിള്ളൽ

ടിഎംസി, സിപിഎം, എസ് പി ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ എഎപിയെ പിന്തുണച്ചപ്പോഴാണ് കോൺഗ്രസിന്റെ വിപരീത നിലപാട്

MediaOne Logo

Web Desk

  • Updated:

    2022-08-21 03:26:11.0

Published:

21 Aug 2022 1:42 AM GMT

ഡൽഹി മദ്യനയം; രാജ്യത്തെ പ്രതിപക്ഷ ഐക്യത്തിൽ വിള്ളൽ
X

ഡൽഹി: ആം ആദ്മിക്ക് എതിരെ കോൺഗ്രസ് നിലപാട് കടുപ്പിച്ചതോടെ അടുത്ത ലോക്‌സഭ തെരഞ്ഞെടുപ്പിലും ഡൽഹിയിൽ പ്രതിപക്ഷ ഐക്യം ഉണ്ടാവില്ലെന്ന് ഉറപ്പായി. ഡൽഹി മദ്യനയത്തിൽ ആം ആദ്മി സർക്കാരിനും അരവിന്ദ് കെജ്രിവാളിനും എതിരെ കോൺഗ്രസിന്റെ പ്രതിഷേധം അപ്രതീക്ഷിതമായിരുന്നു.

വിഷയത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് ഡൽഹി പിസിസി ആവശ്യപ്പെട്ടു. ടിഎംസി, സിപിഎം, എസ് പി ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ എഎപിയെ പിന്തുണച്ചപ്പോഴാണ് കോൺഗ്രസിന്റെ വിപരീത നിലപാട്.

ഇതോടെ രാഷ്ട്രപതി ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ ഉണ്ടാക്കിയെടുത്ത പ്രതിപക്ഷ ഐക്യത്തിലെ വിള്ളൽ മറ നീക്കി പുറത്ത് വന്നു. ഈ വർഷം നടക്കാൻ പോകുന്ന ഗുജറാത്ത്, ഹിമാചൽ പ്രദേശ് തെരഞ്ഞെടുപ്പുകളിലും പ്രതിപക്ഷത്തെ വിളളൽ ബിജെപിക്ക് ഗുണം ചെയ്യും.

അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്യുന്ന കേന്ദ്ര നടപടിക്കെതിരെ ആഴ്ചകൾക്ക് മുൻപ് പാർലമെന്റിൽ പ്രതിപക്ഷ പാർട്ടികളെ കോൺഗ്രസ് ഒരുമിച്ച് നിർത്തി. നാഷണൽ ഹെറാൾഡ് കേസിൽ സോണിയ ഗാന്ധി രാഹുൽ ഗാന്ധി എന്നിവരെ ചോദ്യം ചെയ്തപ്പോഴും ഇതേ പ്രതിപക്ഷ ഐക്യം കോൺഗ്രസ് നിലനിർത്തി. എന്നാൽ മനീഷ് സിസോദിയയ്ക്കും ആംആദ്മിക്കും എതിരായ സിബിഐ നടപടിയിൽ കോൺഗ്രസ് കേന്ദ്ര സർക്കാരിന് ഒപ്പം കൂടി. പ്രതിക്ഷത്തെ ഒരുമിച്ചു നിർത്തിയ കോൺഗ്രസ് അതേ ഐക്യം തകർത്തു എന്ന് ഒരു വിഭാഗം വിമർശിക്കുന്നു.

TAGS :

Next Story