ഡൽഹി മദ്യനയ അഴിമതിക്കേസ്: മനീഷ് സിസോദിയയുടെ ജുഡീഷ്യൽ കസ്റ്റഡി ജൂൺ രണ്ട് വരെ നീട്ടി
സിസോദിയയുടെ ജാമ്യാപേക്ഷ മാർച്ച് 31ന് കോടതി തള്ളിയിരുന്നു
മനീഷ് സിസോദിയ
ന്യൂഡൽഹി: ഡൽഹി മദ്യനയ അഴിമതിക്കേസിൽ മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ജുഡീഷ്യൽ കസ്റ്റഡി ജൂൺ രണ്ട് വരെ നീട്ടി. ഡൽഹിയിലെ റൂസ് അവന്യൂ കോടതി പ്രത്യേക ജഡ്ജി എംകെ നാഗ്പാലിന്റേതാണ് നടപടി. 2021-22 ലെ എക്സൈസ് നയം രൂപീകരിക്കുന്നതിലും നടപ്പാക്കിയതിലും അഴിമതി ആരോപിച്ചാണ് സിസോദിയയെ സിബിഐ അറസ്റ്റ് ചെയ്തത്. സിസോദിയയുടെ ജാമ്യാപേക്ഷ മാർച്ച് 31ന് കോടതി തള്ളിയിരുന്നു.
Next Story
Adjust Story Font
16