Quantcast

ഡൽഹി മേയർ തെരഞ്ഞെടുപ്പ് ഇന്ന്

അട്ടിമറികൾ ഉണ്ടായില്ലെങ്കിൽ എഎപി സ്ഥാനാർഥി ഡൽഹി മേയറാകും

MediaOne Logo

Web Desk

  • Published:

    6 Jan 2023 1:35 AM GMT

ഡൽഹി മേയർ തെരഞ്ഞെടുപ്പ് ഇന്ന്
X

ഡൽഹി: ഡൽഹി മേയർ തെരഞ്ഞെടുപ്പ് ഇന്ന്. ആം ആദ്മി സ്ഥാനാർഥിയായി ഷെല്ലി ഒബ്‌റോയും ബി.ജെ.പി സ്ഥാനാർഥിയായി രേഖ ഗുപ്തയുമാണ് മത്സരിക്കുന്നത്. അട്ടിമറികൾ ഉണ്ടായില്ലെങ്കിൽ എഎപി സ്ഥാനാർഥി ഡൽഹി മേയറാകും.

250 അംഗ ഡൽഹി മുനിസിപ്പൽ കോർപ്പറേഷനിൽ 134 പേരുടെ പിന്തുണയാണ് എഎപിക്ക് ഉള്ളത്. ബി.ജെ.പിക്ക് 104 ഉം കോൺഗ്രസിന് 9 ഉം കൗൺസിലർമാരുണ്ട്. ഡെപ്യൂട്ടി മേയർ, സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങൾ എന്നിവരെയും ഇന്ന് തിരഞ്ഞെടുക്കും. 11 മണിക്ക് വോട്ടെടുപ്പ് ആരംഭിക്കും.

അതേസമയം മേയർ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്കും സാധ്യതയെന്ന് നേതാക്കൾ അവകാശപ്പെടുന്നു. മികച്ച നേട്ടം കൊയ്ത ചണ്ഡിഗഡിൽ മേയർ സ്ഥാനം ബി.ജെ.പിക്കാണെന്നത് ചൂണ്ടിക്കാട്ടിയാണ് നേതാക്കളുടെ അവകാശവാദം. 35 വാർഡുകളിലേക്കുള്ള ചണ്ഡിഗഡ് മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ 14 സീറ്റുകൾ നേടി എ.എ.പി ഏറ്റവും വലിയ ഒറ്റക്കക്ഷിയായെങ്കിലും ഭൂരിപക്ഷം നേടാൻ സാധിക്കാത്തതിനാൽ മേയർ സ്ഥാനം ബി.ജെ.പിക്കാണ്.

ബി.ജെ.പിക്ക് അപ്രതീക്ഷിത തോൽവിയാണ് ഡൽഹി കോർപറേഷനിൽ നേരിടേണ്ടി വന്നത്. ഫലം വിലയിരുത്താൻ പാർട്ടി ആസ്ഥാനത്ത് ചേർന്ന യോഗത്തിന് ശേഷമാണ് മേയർ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്കും സാധ്യതയുണ്ടെന്ന് നേതാക്കൾ അവകാശപ്പെട്ടത്. ഡൽഹിയിലേക്ക് ഇനി മേയറെ തെരഞ്ഞെടുക്കണമെന്നും അത് കൗൺസിലർമാർ ഏതു വഴിക്കാണ് വോട്ട് ചെയ്യുന്നത് എന്നതിനെ ആശ്രയിച്ചിരിക്കുമെന്ന് ബി.ജെ.പി ഐടി വിഭാഗം മേധാവി അമിത് മാളവ്യ ട്വീറ്റ് ചെയ്തു.

TAGS :

Next Story