Quantcast

നോട്ട് നിരോധനം രാജ്യം കണ്ട ഏറ്റവും വലിയ അഴിമതി: ദില്ലി മഞ്ച് സിമ്പോസിയം

കള്ളപ്പണം തടയുക,ദേശദ്രോഹ ശക്തികളെ തടയിടുക ,നികുതി കൃത്യമായി പിരിച്ചെടുക്കാൻ വഴിയൊരുക്കുക,കറൻസി ഉപയോഗം കുറയ്ക്കുക എന്നിങ്ങനെ നിരവധി ലക്ഷ്യങ്ങളിൽ ഒന്നും ഫലം കാണാതെ അമ്പേ പാളിയെന്ന് നോട്ട് നിരോധനത്തിന്റെ അഞ്ചാം വർഷം വ്യക്തമാക്കുന്നു.

MediaOne Logo

Web Desk

  • Published:

    9 Nov 2021 1:53 AM GMT

നോട്ട് നിരോധനം രാജ്യം കണ്ട ഏറ്റവും വലിയ അഴിമതി: ദില്ലി മഞ്ച് സിമ്പോസിയം
X

നോട്ട് നിരോധനം രാജ്യം കണ്ട ഏറ്റവും വലിയ അഴിമതികളിൽ ഒന്നാണെന്ന് ദില്ലി മഞ്ച് സിമ്പോസിയം. അടിസ്ഥാന ജനവിഭാഗത്തിന്റെ ജീവിതം അടിമുടി തകർത്ത് കളഞ്ഞ നടപടിയാണ് നോട്ട് നിരോധനമെന്നും സിമ്പോസിയം വിലയിരുത്തി. ഡൽഹി പ്രസ് ക്ലബിൽ സംഘടിപ്പിച്ച പരിപാടിയിൽ രാജ്യത്തെ പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞർ.

പരാജയമടഞ്ഞ നോട്ട് നിരോധനത്തിൽ ഏറ്റവും കൂടുതൽ പരിക്കേറ്റത് അസംഘടിത മേഖലയിലെ തൊഴിലാളികൾക്കാണെന്ന് പ്രമുഖ സാമ്പത്തിക വിദഗ്‌ധ ജയന്തിഘോഷ് പറഞ്ഞു. കേന്ദ്രസർക്കാരിന്റെ കൈവശമായുള്ള വളർച്ച കണക്കുകൾ യാഥാർഥ്യവുമായി പുലബന്ധമില്ലാത്തതാണ്. കമ്പനികൾ നൽകുന്ന കണക്കുകളാണ് സർക്കാരിന്റെ കണക്കുകകളായി അവതരിപ്പിക്കപ്പെടുന്നത്. പാവങ്ങളുടെ വയറ്റത്തടിക്കുന്ന നടപടിയാണ് നോട്ട് നിരോധനത്തിലൂടെ സർക്കാർ നടപ്പിലാക്കിയത്.

സാധാരണക്കാരെ പിഴിഞ്ഞ് കുത്തകൾക്ക് നേട്ടമുണ്ടാക്കാനാണ് സർക്കാർ നയങ്ങൾ നടപ്പിലാക്കുന്നത്. വിവാദമായ മൂന്ന് കാർഷിക നിയമങ്ങളിലൂടെ കരാർ കൃഷി പ്രോത്സാഹിപ്പിക്കുകയാണ് സർക്കാർ ചെയ്യുന്നത്. പേടിഎം തുടങ്ങിയ ഏതാനും ചില കമേർഷ്യൽ ഡിജിറ്റൽ പ്ലാറ്റുഫോമുകൾക്ക് മാത്രമാണ് നോട്ട് നിരോധനം ഗുണം ചെയ്‌തതെന്നു സിപി ചന്ദ്രശേഖർ പറഞ്ഞു

കള്ളപ്പണം തടയുക,ദേശദ്രോഹ ശക്തികളെ തടയിടുക ,നികുതി കൃത്യമായി പിരിച്ചെടുക്കാൻ വഴിയൊരുക്കുക,കറൻസി ഉപയോഗം കുറയ്ക്കുക എന്നിങ്ങനെ നിരവധി ലക്ഷ്യങ്ങളിൽ ഒന്നും ഫലം കാണാതെ അമ്പേ പാളിയെന്ന് നോട്ട് നിരോധനത്തിന്റെ അഞ്ചാം വർഷം വ്യക്തമാക്കുന്നു.

TAGS :

Next Story