Quantcast

സുർജിത് ഭവനിൽ പാർട്ടി ക്ലാസിനും വിലക്ക്, ഉത്തരവുമായി ഡൽഹി പൊലീസ്; അപലപിച്ച് സി.പി.എം

ജി20ക്കെതിരെ കഴിഞ്ഞ ദിവസം സുർജിത് ഭവനിൽ സംഘടിപ്പിച്ച വി20 പരിപാടി പൊലീസ് തടഞ്ഞിരുന്നു

MediaOne Logo

Web Desk

  • Published:

    22 Aug 2023 6:55 AM GMT

സുർജിത് ഭവനിൽ പാർട്ടി ക്ലാസിനും വിലക്ക്, ഉത്തരവുമായി ഡൽഹി പൊലീസ്; അപലപിച്ച് സി.പി.എം
X

ന്യൂഡൽഹി: സി.പി.എം പഠനഗവേഷണ കേന്ദ്രമായ ഹർകിഷൻ സിങ് സുർജിത് ഭവനിൽ പാർട്ടി ക്ലാസിനും വിലക്കുമായി ഡൽഹി പൊലീസ്. സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പങ്കെടുക്കുന്ന പരിപാടി തടയാനാണ് പൊലീസ് നീക്കം. എന്നാൽ, നിർദേശം മറികടന്ന് കേന്ദ്രത്തിൽ സാംസ്‌കാരിക പഠനക്ലാസ് ആരംഭിച്ചിട്ടുണ്ട്.

പൊലീസ് നീക്കത്തെ യെച്ചൂരി അപലപിച്ചു. ഇക്കാര്യത്തിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടിട്ടുണ്ട്. പരിപാടിയുമായി മുന്നോട്ടുപോകും. ആവശ്യമെങ്കിൽ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നും യെച്ചൂരി വ്യക്തമാക്കി. മൂന്നു ദിവസത്തെ സാംസ്‌കാരിക പഠനക്ലാസാണു നടക്കുന്നത്. ക്ലാസിൽ എം.എ ബേബി, എം. സ്വരാജ് തുടങ്ങിയവർ പങ്കെടുക്കുന്നുണ്ട്.

കഴിഞ്ഞ ദിവസം കേന്ദ്രത്തിൽ നടന്ന ജി20ക്കെതിരായ വി20 പരിപാടി പൊലീസ് ഇടപെട്ടു നിർത്തിവയ്പ്പിച്ചിരുന്നു. പരിപാടിക്കിടെ പൊലീസെത്തി ഭവന്റെ ഗേറ്റ് പൂട്ടുകയായിരുന്നു. ഇതിനുപിന്നാലെയാണ് പാർട്ടി ക്ലാസും നടത്തരുതെന്ന് ഇന്നലെ രാത്രി പൊലീസ് അറിയിച്ചത്. ജി20 നടക്കുന്നതിിനാൽ ഹാളിൽ പോലും പരിപാടി അനുവദിക്കില്ലെന്നാണ് പൊലീസ് വ്യക്തമാക്കിയത്.

Summary: Delhi Police orders not to hold party class at Harkishan Singh Surjeet Bhawan, CPM study center in Delhi

TAGS :

Next Story