പഞ്ചാബ് പൊലീസ് കസ്റ്റഡിയിലെടുത്ത ബി.ജെ.പി നേതാവിനെ ഡൽഹി പൊലീസ് മോചിപ്പിച്ചു
ബഗ്ഗയെ കണ്ടെത്തണമെന്ന ഡൽഹി ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് ഡൽഹി പൊലീസിന്റെ നടപടി
ഡൽഹി: വർഗീയ വിദ്വേഷം പ്രചരിപ്പിക്കാൻ ശ്രമിച്ചുവെന്ന പരാതിയിൽ പഞ്ചാബ് പൊലീസ് അറസ്റ്റ് ചെയ്ത ബി.ജെ.പി നേതാവിനെ ഡൽഹി പൊലീസ് മോചിപ്പിച്ചു. ആം ആദ്മി പാർട്ടി നേതാവ് സണ്ണി സിംഗിന്റെ പരാതിയെത്തുടർന്ന് അറസ്റ്റ് ചെയ്ത പഞ്ചാബ് ബി.ജെ.പി നേതാവ് തേജീന്ദർ പാൽ സിംഗ് ബഗ്ഗയെയാണ് ഡൽഹി പൊലീസ് മോചിപ്പിച്ചത്. ബഗ്ഗയെ കണ്ടെത്തണമെന്ന ഡൽഹി ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് ഡൽഹി പൊലീസിന്റെ നടപടി. നേരത്തെ പഞ്ചാബ് പൊലീസിനെതിരെ ഡൽഹി പൊലീസ് കേസെടുത്തിരുന്നു. ബഗ്ഗയെ തട്ടികൊണ്ട് പോയെന്ന പിതാവിന്റെ പരാതിയിലാണ് കേസെടുത്തിരുന്നത്.
അതേസമയം, ബഗ്ഗയെ ഹരിയാനയിൽ നിന്ന് ഡൽഹിലേക്ക് കൊണ്ട് പോകരുതെന്ന പഞ്ചാബ് പൊലീസിന്റെ ആവശ്യം ഹരിയാന -പഞ്ചാബ് ഹൈക്കോടതി തള്ളി. വിഷയത്തിൽ ഹരിയാന സർക്കാർ നാളെ സത്യവാങ്മൂലം സമർപ്പിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.
വെള്ളിയാഴ്ച രാവിലെ ഡൽഹിയിലെ വസതിയിലെത്തിയായിരുന്നു പൊലീസ് ബഗ്ഗയെ അറസ്റ്റ് ചെയ്തിരുന്നത്. പ്രകോപനപരമായ പ്രസ്താവനകൾ നടത്തിയെന്നും കിംവദന്തികൾ പ്രചരിപ്പിച്ചുവെന്നും മതപരവും സാമുദായികവുമായ ശത്രുത സൃഷ്ടിക്കാൻ ശ്രമിച്ചുവെന്ന് ആരോപിച്ചാണ് ഭാരതീയ ജനതാ യുവമോർച്ച (ബി.ജെ.വൈ.എം) ദേശീയ സെക്രട്ടറി കൂടിയായ ബഗ്ഗക്കെതിരെ സണ്ണി സിംഗ് പഞ്ചാബ് സൈബർ സെല്ലിൽ പരാതി നൽകിയത്. മാർച്ച് 30 ന് നടന്ന പ്രതിഷേധത്തിനിടെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനെ ബഗ്ഗ ഭീഷണിപ്പെടുത്തിയിരുന്നു. ബഗ്ഗയുടെ മൊഴികളും വീഡിയോ ക്ലിപ്പുകളുമടങ്ങുന്ന രേഖകൾ സണ്ണി പൊലീസിന് കൈമാറിയിരുന്നു.
Delhi Police have released a BJP leader who was taken into custody by the Punjab Police
Adjust Story Font
16