Quantcast

നൂപുര്‍ ശര്‍മയ്ക്ക് ഡല്‍ഹി പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തി

വധഭീഷണിയുണ്ടെന്ന് നൂപുര്‍ ശര്‍മ സൈബര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു

MediaOne Logo

Web Desk

  • Published:

    7 Jun 2022 7:25 AM

നൂപുര്‍ ശര്‍മയ്ക്ക് ഡല്‍ഹി പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തി
X

ഡല്‍ഹി: ബി.ജെ.പി മുന്‍വക്താവ് നൂപുർ ശർമയ്ക്ക് ഡൽഹി പൊലീസ് സുരക്ഷ ഏർപ്പെടുത്തി. പ്രവാചകനിന്ദ നടത്തിയ നൂപുര്‍ ശര്‍മ ഭീഷണി സന്ദേശം ലഭിച്ചെന്ന് പരാതിപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് ഡല്‍ഹി പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തിയത്.

ചാനല്‍ ചര്‍ച്ചക്കിടെ പ്രവാചകന്‍ മുഹമ്മദ് നബിയെ കുറിച്ചുള്ള പരാമർശങ്ങള്‍ക്ക് പിന്നാലെയാണ് വധഭീഷണിയുണ്ടെന്ന് നൂപുര്‍ ശര്‍മ സൈബര്‍ പൊലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് ഡൽഹി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. കേസ് അന്വേഷണത്തില്‍ സഹായം തേടി ട്വിറ്ററിന് നോട്ടീസ് അയച്ചു.

നൂപുര്‍ ശര്‍മ ചാനല്‍ ചര്‍ച്ചക്കിടെ നടത്തിയ പ്രവാചകനിന്ദയ്ക്കെതിരെ അന്തര്‍ ദേശീയതലത്തില്‍ തന്നെ പ്രതിഷേധമുയര്‍ന്നിരുന്നു. ഗ്യാന്‍വാപി പള്ളി വിഷയത്തിലെ ചര്‍ച്ചയ്ക്കിടെയായിരുന്നു സംഭവം. നൂപുര്‍ ശര്‍മയെയും മറ്റൊരു വക്താവ് നവീൻ കുമാർ ജിൻഡാലിനെയും ബി.ജെ.പി സസ്പെൻഡ് ചെയ്തു. മുംബൈ പൊലീസും ഹൈദരാബാദ് പൊലീസും നൂപുർ ശർമയ്‌ക്കെതിരെ സമുദായങ്ങൾക്കിടയിൽ വിദ്വേഷം വളർത്തിയതിനും മതവികാരം വ്രണപ്പെടുത്തിയതിനും കേസെടുത്തിട്ടുണ്ട്. ചോദ്യംചെയ്യലിന് ഹാജരാകാന്‍ നൂപുര്‍ ശര്‍മയ്ക്ക് നോട്ടീസ് നല്‍കുമെന്ന് മുംബൈ പൊലീസ് അറിയിച്ചു.

Summary- Days after a case was registered against unknown persons for allegedly sending death and rape threats to former BJP spokesperson Nupur Sharma, the Delhi Police provided security cover for Sharma and her family


TAGS :

Next Story