Quantcast

കർഷക സമര കേന്ദ്രങ്ങളിലെ സുരക്ഷ; ഡൽഹി പൊലീസ് ചെലവഴിച്ചത് 7.38 കോടി രൂപ

ബാരിക്കേഡുകൾ ,കോൺക്രീറ്റ് ഭിത്തികൾ, മുള്ളുവേലികൾ സ്ഥാപിക്കൽ എന്നിവയ്ക്കാണ് തുക ചെലവായത്.

MediaOne Logo

Web Desk

  • Published:

    9 Dec 2021 9:59 AM GMT

കർഷക സമര കേന്ദ്രങ്ങളിലെ സുരക്ഷ; ഡൽഹി പൊലീസ് ചെലവഴിച്ചത് 7.38 കോടി രൂപ
X

വിവിധ ആവശ്യങ്ങളുന്നയിച്ച് കർഷകർ രാജ്യതലസ്ഥാനത്തേക്ക് നടത്തിയ സമരങ്ങളിൽ സുരക്ഷയൊരുക്കാൻ ഡൽഹി പൊലീസ് ചെലവഴിച്ചത് 7.38 കോടി രൂപ. ബുധനാഴ്ച പാർലമെന്റിലാണ് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് ഇക്കാര്യം അറിയിച്ചത്.

2020 ആഗസ്റ്റ് മുതൽ ഡൽഹിയുടെ അതിർത്തിയിലെ കർഷക സമര സ്ഥലങ്ങളിൽ സുരക്ഷയൊരുക്കാൻ ഡൽഹി പൊലീസ് ചെലവഴിച്ച തുകയെക്കുറിച്ചുള്ള എം മുഹമ്മദ് അബ്ദുള്ള എംപിയുടെചോദ്യത്തിന് മറുപടി പറയുകയായിരുന്നു റായ്.

ഇപ്പോൾ നടക്കുന്ന പ്രക്ഷോഭത്തിൽ ജീവൻ നഷ്ടപ്പെട്ട കർഷകരുടെ എണ്ണത്തെക്കുറിച്ചും അവരുടെ കുടുംബങ്ങൾക്ക് കേന്ദ്ര സർക്കാർ എന്തെങ്കിലും നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ടോയെന്നും ചോദിച്ചപ്പോൾ ഇന്ത്യൻ ഭരണഘടനയുടെ ഏഴാം കമ്മീഷൻ പ്രകാരം പൊലീസും പൊതുക്രമവും സംസ്ഥാന വിഷയങ്ങളാണെന്ന് റായ് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾഅതത് സർക്കാറുകളാണ് നോക്കുന്നത്.നഷ്ടപരിഹാരവുമായി ബന്ധപ്പെട്ടകാര്യങ്ങളും അതത് സംസ്ഥാന സർക്കാറുകൾ കൈകാര്യം ചെയ്യുമെന്നും മന്ത്രി അറിയിച്ചു.

ഡൽഹിയിലെ ഗാസിപൂർ, തിക്രി, സിംഗു അതിർത്തികളിലാണ് കർഷകരുടെ പ്രതിഷേധങ്ങൾ നടന്നിരുന്നത്. പ്രക്ഷോഭത്തിനിടെ കർഷകർ. ദേശീയ തലസ്ഥാനത്ത് പ്രവേശിക്കുന്നത് തടയാൻ ഡൽഹി പൊലീസ് ബാരിക്കേഡുകൾ സ്ഥാപിക്കുകയും കോൺക്രീറ്റ് ഭിത്തികൾ സ്ഥാപിക്കുകയും നിലത്ത് മുള്ളുവേലികൾ ഉൾപ്പെടെയുള്ളവ സ്ഥാപിക്കുകയും ചെയ്തിരുന്നു. ഇത്തരം സുരക്ഷകാര്യങ്ങൾ ഒരുക്കുന്നതിനാണ് തുക ചെലവഴിച്ചതെന്നാണ്‌ മന്ത്രി പറഞ്ഞത്.

TAGS :

Next Story