Quantcast

അന്തരീക്ഷ വായു ഗുണനിലവാരം അപകടാവസ്ഥയിൽ; ഉത്തരവാദിത്തം ഏറ്റെടുത്ത് ഡൽഹി സർക്കാർ

പഞ്ചാബിൽ കാർഷിക അവശിഷ്ടങ്ങൾ കത്തിക്കുന്നതാണ് ഡൽഹിയിലെ അന്തരീക്ഷ മലിനീകരണത്തിന് കാരണം

MediaOne Logo

Web Desk

  • Updated:

    2022-11-05 01:14:43.0

Published:

5 Nov 2022 1:04 AM GMT

അന്തരീക്ഷ വായു ഗുണനിലവാരം അപകടാവസ്ഥയിൽ; ഉത്തരവാദിത്തം ഏറ്റെടുത്ത് ഡൽഹി സർക്കാർ
X

ഡല്‍ഹി: രാജ്യതലസ്ഥാനത്ത് വായുമലിനീകരണം രൂക്ഷമായതോതിൽ വർധിക്കുമ്പോൾ അതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ആം ആദ്മി പാർട്ടി നേതൃത്വം നൽകുന്ന ഡൽഹി സർക്കാർ. പഞ്ചാബിൽ കാർഷിക അവശിഷ്ടങ്ങൾ കത്തിക്കുന്നത് തന്നെയാണ് ഡൽഹിയിലെ അന്തരീക്ഷ മലിനീകരണം വർധിക്കുന്നതിന് പ്രധാന കാരണം. ഫലപ്രദമായി ഇതിനെ പ്രതിരോധിക്കാൻ ആം ആദ്മി നേതൃത്വം നൽകുന്ന പഞ്ചാബ് സർക്കാറിനും സാധിച്ചിട്ടില്ല.

ഗുഡ്‍ഗാവിൽ ഇന്നലെ 534 പോയിന്റ് രേഖപ്പെടുത്തിയ അന്തരീക്ഷ വായു ഗുണനിലവാര സൂചിക സാഹചര്യം ഗുരുതരമെന്നാണ് സൂചിപ്പിക്കുന്നത്. സ്‌കൂളുകൾ അടച്ചിട്ടും സർക്കാർ ഓഫീസുകളിൽ പകുതി പേർക്ക് വർക്ക് ഫ്രം ഹോം നടപ്പാക്കിയും വായു മലിനീകരണം ജനങ്ങളെ ബാധിക്കാതിരിക്കാനുള്ള നടപടികളാണ് ഡൽഹി സർക്കാർ സ്വീകരിച്ചു വരുന്നത്. എന്നാൽ വായു മലിനീകരണം കേവലം ഡൽഹിയിൽ മാത്രമല്ല എന്നാണ് അരവിന്ദ് കെജ്‍രീവാൾ ഉയർത്തുന്ന വാദം. സംസ്ഥാനങ്ങൾക്ക് ഇത്തരം പ്രതിസന്ധി നേരിടാൻ കേന്ദ്രസർക്കാരിൻറെ ഭാഗത്തുനിന്ന് സഹായം ലഭിക്കുന്നില്ല എന്നും കെജ്‍രീവാൾ കുറ്റപ്പെടുത്തി.

അതേസമയം ഡൽഹി കോർപ്പറേഷൻ തെരഞ്ഞെടുപ്പിന് തീയതി പ്രഖ്യാപിച്ച സാഹചര്യത്തിൽ വായു മലിനീകരണവും ഡൽഹി സർക്കാറിന്റെ പരാജയവും മുഖ്യ ചർച്ചാവിഷയമാക്കാൻ ആണ് ബിജെപിയുടെ നീക്കം. ഡൽഹിയിലെ ഖരമാലിന്യ പ്രശ്‌നം ഉയർത്തി തെരഞ്ഞെടുപ്പിനെ നേരിടുന്ന ആം ആദ്മി പാർട്ടിക്ക് അതേ നാണയത്തിൽ മറുപടി നൽകാൻ കഴിയുമെന്ന് ബിജെപി ഇതിലൂടെ കണക്കുകൂട്ടുന്നു.

TAGS :

Next Story