Quantcast

ഡൽഹി ഭരണ നിയന്ത്രണ ബിൽ രാജ്യസഭ പാസാക്കി; ബില്ലവതരണം കനത്ത പ്രതിഷേധത്തിനിടെ

131 അംഗങ്ങളാണ് ബില്ലിന് അനുകൂലമായി വോട്ട് ചെയ്തത്. എതിർത്ത് വോട്ട് ചെയ്തത് 102 പേരും

MediaOne Logo

Web Desk

  • Updated:

    2023-08-07 17:51:44.0

Published:

7 Aug 2023 5:45 PM GMT

ഡൽഹി ഭരണ നിയന്ത്രണ ബിൽ രാജ്യസഭ പാസാക്കി; ബില്ലവതരണം കനത്ത പ്രതിഷേധത്തിനിടെ
X

ന്യൂഡല്‍ഹി: ഡൽഹി ഭരണ നിയന്ത്രണ ബിൽ രാജ്യസഭ പാസാക്കി. കനത്ത പ്രതിപക്ഷ പ്രതിഷേധത്തിനിടെയായിരുന്നു ബില്ലവതരണം. പ്രതിപക്ഷ ഐക്യത്തെ മറുപടി പ്രസംഗത്തിൽ രൂക്ഷമായ ഭാഷയിലാണ് ആഭ്യന്തര മന്ത്രി അമിത് ഷാ വിമർശിച്ചത്. 131 അംഗങ്ങളാണ് ബില്ലിന് അനുകൂലമായി വോട്ട് ചെയ്തത്. എതിർത്ത് വോട്ട് ചെയ്തത് 102 പേരും.

ഗ്രൂപ്പ് എ ഉദ്യോഗസ്ഥരുടെ നിയമനം, സ്ഥലംമാറ്റം തുടങ്ങിയ വിഷയങ്ങളില്‍ ഡല്‍ഹി സര്‍ക്കാരിന്റെ അധികാരം പരിമിതപ്പെടുത്തുന്നതാണ് ബില്‍. പ്രതിപക്ഷ പ്രക്ഷോഭത്തെത്തുടര്‍ന്ന് പലവട്ടം നിര്‍ത്തിവെച്ച സഭയില്‍ അമിത് ഷാ തന്നെയാണ് ബില്‍ അവതരിപ്പിച്ചത്.

പ്രതിപക്ഷ പ്രതിഷേധത്തിനിടെ ഡിജിറ്റൽ ഡാറ്റാ പ്രൊട്ടക്ഷൻ ബിൽ ലോക്സഭയും പാസാക്കി. ലോക്സഭാ പാസാക്കിയതിന് പിന്നാലെയാണ് ഡൽഹി ഓർഡിനൻസിന് പകരമുള്ള ബിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രാജ്യസഭയിൽ അവതരിപ്പിച്ചത്. ബില്ലിലൂടെ ഭയപ്പെടുത്താൻ കേന്ദ്ര സർക്കാർ ശ്രമിക്കുന്നു എന്ന് കോൺഗ്രസ് എംപി അഭിഷേക് മനു സിങ്‌വി ആരോപിച്ചു.

ഡൽഹി ഭരണ നിയന്ത്രണ ബിൽ ഒരുതരത്തിലും സുപ്രീംകോടതി വിധിയെ ലംഘിക്കുന്നില്ലെന്ന് അമിത് ഷാ പറഞ്ഞു. ''ഡൽഹി ഭരണനിയന്ത്രണ ബിൽ സുപ്രീം കോടതി വിധിയെ ലംഘിക്കില്ല. രാജ്യതലസ്ഥാനത്ത് മികച്ചതും അഴിമതിരഹിതവുമായ ഭരണം ഉറപ്പാക്കുന്നതിനു വേണ്ടിയാണ് ഈ ബിൽ’’ – അമിത് ഷാ പറഞ്ഞു.

TAGS :

Next Story